സൗ​ദി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹൂ​തി വി​മ​ത​രു​ടെ മി​സൈ​ൽ ആ​ക്ര​മ​ണം; 26 പേ​ർ​ക്ക് പ​രി​ക്ക്
Wednesday, June 12, 2019 5:57 PM IST
റി​യാ​ദ്: സൗ​ദി വി​മാ​ന​ത്താ​വ​ള​ത്തി​ൽ യ​മ​നി​ലെ ഹൂ​തി വി​മ​ത​ർ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​നു​ൾ​പ്പെ​ടെ 26 പേ​ർ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ​വ​രി​ൽ മൂ​ന്ന് സ്ത്രീ​ക​ളും ര​ണ്ട് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ സൗ​ദി​യി​ലെ അ​ബ്ബാ വി​മാ​ന​ത്താ​വ​ള​ത്തി​നു നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​വേ​ശ​ന ഹാ​ളി​ലാ​ണ് മി​സൈ​ൽ​പ​തി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രു ഇ​ന്ത്യ​ക്കാ​ര​നും ഉ​ൾ​പ്പെ​ടു​ന്നു. ഗു​രു​ത​ര​പ​രി​ക്കേ​റ്റ എ​ട്ടു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​സാ​ര പ​രി​ക്കേ​റ്റ 18 പേ​രെ പ്രാ​ഥ​മി​ര​ക ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം വി​ട്ട​യ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.