കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ൽ ഭീ​ക​ര​രു​ടെ ഒ​ളി​യാ​ക്ര​മ​ണം; അഞ്ച് ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ടു
Wednesday, June 12, 2019 6:47 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ അഞ്ച് സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ​ക്ക് വീ​ര​മൃ​ത്യു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ഒ​രു ഗ്രാ​മീ​ണ​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​ന​ന്ത്നാ​ഗ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ അ​ർ​ഷ​ദ് അ​ഹ​മ്മ​ദി​നാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​ന​ന്ത്നാ​ഗി​ലെ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള കെ​പി റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന സി​ആ​ർ​പി​എ​ഫ് സം​ഘ​ത്തി​നു നേ​രെ ര​ണ്ട് ഭീ​ക​ര​ർ ഗ്ര​നേ​ഡ് എ​റി​ഞ്ഞ ശേ​ഷം വെ​ടി​യു​തി​ർ​ക്കു​ക‍​യാ​യി​രു​ന്നു. ഇ​തി​ൽ ഒ​രു ഭീ​ക​ര​നെ സൈ​ന്യം വ​ധി​ച്ചു. മേ​ഖ​ല‍​യി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.