ഉ​ത്ത​ർ​പ്ര​ദേ​ശ് ബാ​ർ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ കോ​ട​തി​യി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു
Wednesday, June 12, 2019 7:22 PM IST
ആ​ഗ്ര: ഉ​ത്ത​ർ​പ്ര​ദേ​ശ് ബാ​ർ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ കോ​ട​തി പ​രി​സ​ര​ത്ത് സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ അ​ഭി​ഭാ​ഷ​ക​ന്‍റെ വെ​ടി​യേ​റ്റു മ​രി​ച്ചു. ബാ​ർ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ ധ​ർ​വേ​ഷ് യാ​ദ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് ധ​ർ​വേ​ഷ് യാ​ദ​വ് ബാ​ർ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ അ​ഭി​ഭാ​ഷ​ക​ൻ മ​നീ​ഷ് ശ​ർ​മ​യാ​ണ് വെ​ടി​വ​ച്ച​ത്. ഇ​യാ​ൾ സ്വ​യം വെ​ടി​യു​തി​ർ​ത്ത് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ധ​ർ​വേ​ഷ് യാ​ദ​വി​നെ​യും മ​നീ​ഷ് ശ​ർ​മ​യെ​യും ആ​ഗ്ര​യി​ലെ പു​ഷ്പാ​ഞ്ജ​ലി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ ധ​ർ​വേ​ഷ് യാ​ദ​വി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​നീ​ഷ് ശ​ർ​മ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്.

ആ​ഗ്ര​യി​ലെ ജി​ല്ലാ കോ​ട​തി പ​രി​സ​ര​ത്താ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 2.30 ന് ​ബാ​ർ കൗ​ൺ​സി​ൽ ചേം​ബ​റി​ൽ അ​ഭി​ഭാ​ഷ​ക​ർ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കാ​ൻ​എ​ത്തി​യ​താ​യി​രു​ന്നു ധ​ർ​വേ​ഷ് യാ​ദ​വ്. പ​രി​പാ​ടി ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ സ​ദ​സി​ലേ​ക്ക് ചാ​ടി വീ​ണ മ​നീ​ഷ് ശ​ർ​മ ധ​ർ​വേ​ഷി​നു നേ​ർ​ക്ക് വെ​ടി​യു​തി​ർ​ത്തു. മൂ​ന്നു ത​വ​ണ​യാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. പി​ന്നീ​ട് ഇ​യാ​ൾ സ്വ​യം നി​റ​യോ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​നും ശ്ര​മി​ച്ചു. ഇ​രു​വ​രേ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എ​റ്റാ സ്വ​ദേ​ശി​നി​യാ​യ ധ​ർ​വേ​ഷ് യു​പി ബാ​ർ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​യാ​കു​ന്ന ആ​ദ്യ​വ​നി​ത​യാ​ണ്. ബാ​ർ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശേ​ഷം ആ​ഗ്ര കോ​ട​തി​യി​ൽ ആ​ദ്യ​മാ​യാ​ണ് ധ​ർ​വേ​ഷ് എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.