സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക് സീ​റ്റു​വ​ർ​ധ​ന; അ​നു​മ​തി പി​ൻ​വ​ലി​ച്ചു
Wednesday, June 12, 2019 8:54 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു 10 ശ​ത​മാ​നം സം​വ​ര​ണ​ത്തി​നാ​യി മെ​ഡി​ക്ക​ൽ സീ​റ്റ് വ​ർ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ക്കാ​ൻ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കി​യ അ​നു​മ​തി പി​ൻ​വ​ലി​ച്ചു. ചൊ​വ്വാ​ഴ്ച്ച ഇ​റ​ക്കി​യ ഉ​ത്ത​ര​വാ​ണു വി​വാ​ദ​മാ​യ​തോ​ടെ ബു​ധ​നാ​ഴ്ച പി​ൻ​വ​ലി​ച്ച​ത്. സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്കു മാ​ത്രം സീ​റ്റു വ​ർ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ളെ​ന്നു മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കേ​ണ്ടി​വ​ന്ന​ത്.

ന്യൂ​ന​പ​ക്ഷ​പ​ദ​വി​യു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളെ ഒ​ഴി​വാ​ക്കി മ​റ്റു സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്കു മാ​ത്രം സീ​റ്റ് വ​ർ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​യി​രു​ന്നു ആ​ദ്യം സ​ർ​ക്കാ​ർ ഇ​റ​ക്കി​യ​ത്. ഇ​ത് ഏ​റെ വി​വാ​ദ​മാ​കു​ക​യും ചെ​യ്തി​രു​ന്നു. സാ​ന്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ര​മാ​വ​ധി 25 സീ​റ്റ് വ​രെ വ​ർ​ധ​ന​യ്ക്കാ​യാ​യി​രു​ന്നു മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചൊ​വ്വാ​ഴ്ച്ച​യും ഇ​ന്നു​മാ​യി 22 സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്കാ​യി​രു​ന്നു അ​നു​മ​തി ന​ല്കി​യ​ത്. മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ​യും ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടേ​യും അം​ഗീ​കാ​രം ഇ​ല്ലാ​ത്ത ര​ണ്ടു കോ​ള​ജു​ക​ൾ വ​രെ ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ ക​ഴി​ഞ്ഞ മാ​സം മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​നാ​യി പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​ർ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നു. സീ​റ്റ് വ​ർ​ധ​ന​വി​ന് അ​പേ​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്കു മാ​ത്ര​മേ അ​നു​മ​തി​യു​ള്ളു​വെ​ന്ന് ഈ ​സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക് സീ​റ്റു വ​ർ​ധ​ന​വി​നാ​യി അ​പേ​ക്ഷി​ക്കാ​ൻ അ​നു​മ​തി​പ​ത്രം ന​ല്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.