ഷാം​ഗ്ഹാ​യ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ മോ​ദി കി​ർ​ഗി​സ്ഥാ​നി​ലേ​ക്ക് തി​രി​ച്ചു
Thursday, June 13, 2019 7:53 AM IST
ന്യൂ​ഡ​ൽ​ഹി: കി​ർ​ഗി​സ്ഥാ​നി​ൽ ന​ട​ക്കു​ന്ന ഷാം​ഗ്ഹാ​യ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യാ​ത്ര തി​രി​ച്ചു. കി​ർ​ഗി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ ബി​ഷ്കെ​കി​ൽ വ​ച്ചാ​ണ് ഉ​ച്ച​കോ​ടി.

വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്. ഉ​ച്ച​കോ​ടി​ക്കി​ലെ ചൈ​നീ​സ് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ന ജി​ൻ പിം​ഗ് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​ൻ എ​ന്നി​വ​രു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ര​ണ്ടാ​മ​തും പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ശേ​ഷം മോ​ദി പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ ഉ​ച്ച​കോ​ടി​യാ​ണി​ത്. അതേസമയം, ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു പോകുന്നതിനായി മോ​ദി​യു​ടെ വി​മാ​നം പാ​ക്കി​സ്ഥാ​നു മു​ക​ളി​ലൂ​ടെ പ​റ​ത്തി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.