ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ പ​ഴ​വി​ള ര​മേ​ശ​ൻ അ​ന്ത​രി​ച്ചു
Thursday, June 13, 2019 8:16 AM IST
തി​രു​വ​ന​ന്ത​പു​രം: ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ പ​ഴ​വി​ള ര​മേ​ശ​ന്‍ (83) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പുലർച്ചെ ആ​റ​ര​യോ​ടെ​യാ​യിരുന്നു അന്ത്യം. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

2019-ലെ സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കു​ള്ള കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ഴ​യു​ടെ ജാ​ല​കം, പ​ഴ​വി​ള ര​മേ​ശ​ന്‍റെ ക​വി​ത​ക​ൾ, ഞാ​ൻ എ​ന്‍റെ കാ​ടു​ക​ളി​ലേ​ക്ക് എ​ന്നി​വ​യാ​ണ് ക​വി​താ​സ​മാ​ഹാ​ര​ങ്ങ​ൾ. ഓ​ർ​മയു​ടെ വ​ർ​ത്ത​മാ​നം, മാ​യാ​ത്ത വ​ര​ക​ൾ, നേ​ർ​വ​ര എ​ന്നീ ലേ​ഖ​ന സ​മാ​ഹാ​ര​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.



ഞാ​റ്റ​ടി, ആം​ശ​സ​ക​ളോ​ടെ, മാ​ളൂ​ട്ടി, അ​ങ്കി​ള്‍ ബ​ണ്‍. വ​സു​ധ എ​ന്നീ ചി​ത്ര​ങ്ങ​ളിലെ ഗാനങ്ങൾ രചിച്ചു. മൂ​ലൂ​ർ അ​വാ​ർ​ഡ്, അ​ബു​ദാ​ബി ശ​ക്തി അ​വാ​ർ​ഡ്, പി.​കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ അ​വാ​ർ​ഡ്, ഫി​ലിം​ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

കൊ​ല്ലം പെ​രി​നാ​ട് ക​ണ്ട​ച്ചി​റ പ​ഴ​വി​ള​യി​ൽ എ​ൻ.​എ. വേ​ലാ​യു​ധ​ന്‍റെ​യും കെ. ​ഭാ​നു​ക്കു​ട്ടി​യമ്മയുടെയും മ​ക​നാ​യി ജ​നി​ച്ചു. അ​ഞ്ചാ​ലും​മൂ​ട് പ്രൈ​മ​റി സ്‌​കൂ​ൾ, ക​രി​ക്കോ​ട് ശി​വ​റാം ഹൈ​സ്‌​കൂ​ൾ, കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം. 1961-1968 കാ​ല​ഘ​ട്ട​ത്തി​ല്‍ കൗ​മു​ദി ആ​ഴ്ച​പ്പ​തി​പ്പി​ല്‍ കെ.​ബാ​ല​കൃ​ഷ്ണ​നൊ​പ്പം സ​ഹ​പ​ത്രാ​ധി​പ​രാ​യി​രു​ന്നു. 1968 മു​ത​ൽ 1993 വ​രെ കേ​ര​ള ഭാ​ഷാ ഇ​ൻ​സ്റ്റ്യൂ​ട്ടി​ലും പ്രവർത്തിച്ചു.

സം​സ്കാ​രം വെള്ളിയാഴ്ച ന​ട​ക്കും. ഭാ​ര്യ: സി.​രാ​ധ.​ മ​ക്ക​ള്‍: സൂ​ര്യ സ​ന്തോ​ഷ്, സൗ​മ്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.