മു​സ്ലിം വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് പി.​സി. ജോ​ർ​ജ്
Thursday, June 13, 2019 9:18 AM IST
കൊ​ച്ചി: മു​സ്ലിം വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ട​ന​വു​മാ​യി പൂ​ഞ്ഞാ​ർ എം​എ​ൽ​എ പി.​സി. ജോ​ർ​ജ്. ത​ന്‍റെ ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ൽ പ​ല​പ്രാ​വ​ശ്യ​മാ​യി പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ മ​ത​വി​ദ്വേ​ഷം വ​ള​ർ​ത്തു​ന്ന രീ​തി​യി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പി.​സി.​ജോ​ർ​ജ് പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ഈ​രാ​റ്റു​പേ​ട്ട​യി​ലെ മു​സ്ലിം സ​മൂ​ഹ​ത്തി​ന്‍റെ അ​ഭി​വൃ​ദ്ധി​ക്കു​വേ​ണ്ടി നാ​ലു​ പ​തി​റ്റാ​ണ്ടു​കാ​ലം ശ​ബ്ദി​ച്ച ആ​ളാ​ണ് താ​ൻ. എ​ന്നാ​ൽ താ​നെ​ടു​ത്ത രാ​ഷ്ട്രീ​യ തീ​രു​മാ​ന​ത്തി​ന്‍റെ പേ​രി​ൽ ത​ന്നെ ഒ​റ്റ​പ്പെ​ടു​ത്താ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു. ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ൽ ത​ന്നെ സ്നേ​ഹി​ക്കു​ന്ന ഇ​സ്ലാം സ​മൂ​ഹ​ത്തി​ലെ ഒ​രു വ​ലി​യ വി​ഭാ​ഗ​ത്തി​ന് ദു​ഖ​വും അ​മ​ർ​ഷ​വും ഉ​ണ്ടാ​ക്കി​യെ​ന്ന് മ​ന​സി​ലാ​ക്കു​ന്ന​താ​യും അ​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു.

മു​സ്ലിം തീ​വ്ര​വാ​ദി​ക​ൾ​ക്ക് ഓ​ശാ​ന പാ​ടു​ന്ന മു​സ്ലിം സ​മു​ദാ​യ​ത്തി​ന്‍റെ വോ​ട്ട് വേ​ണ്ടെ​ന്നു പ​റ​യു​ന്ന ജോ​ർ​ജി​ന്‍റെ ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്തു​വ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.