ന​ദി​യി​ല്‍ ഒ​ഴു​കി​യെ​ത്തി​യ മൃ​ത​ദേ​ഹ​ത്തി​നാ​യി "​ഹോ​ട്ട് ലൈ​ന്‍’ തു​റ​ന്ന് ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ
Friday, July 12, 2019 6:34 AM IST
ശ്രീ​ന​ഗ​ർ: ന​ദി​യി​ൽ മു​ങ്ങി​മ​രി​ച്ച ബാ​ല​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ത്യ വീ​ണ്ടെ​ടു​ത്തു പാ​ക്കി​സ്ഥാ​നു കൈ​മാ​റി. പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ​നി​ന്നു​ള്ള ആ​ബി​ദ് ഷെ​യ്ക് എ​ന്ന എ​ട്ടു വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹ​മാ​ണു പാ​ക് സൈ​ന്യ​ത്തി​നു കൈ​മാ​​റി​യ​ത്.

നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ​നി​ന്നു നാ​ലു കി​ലോ​മീ​റ്റ​ർ അ​ക​ലെ കി​ഷ​ൻ​ഗം​ഗ ന​ദി​യി​ലാ​ണു ബാ​ല​ൻ മു​ങ്ങി​മ​രി​ച്ച​ത്. വീ​ണ​ത് അ​ധീ​ന കാ​ഷ്മീ​രി​ലെ മി​നി​മാ​ർ​ഗ് പ്ര​ദേ​ശ​ത്താ​ണെ​ങ്കി​ലും മൃ​ത​ദേ​ഹം എ​ത്തി​യ​തു ജ​മ്മു കാ​ഷ്മീ​രി​ലെ ഗു​ര​സ് സെ​ക്ട​റി​ലാ​ണ്. ഇ​ന്ത്യ​ൻ സൈ​ന്യം മൃ​ത​ദേ​ഹം വീ​ണ്ടെ​ടു​ത്തെ​ങ്കി​ലും ഒൗ​ദ്യോ​ഗി​ക കൈ​മാ​റ്റ പോ​യി​ന്‍റി​ലൂ​ടെ മാ​ത്ര​മേ മൃ​ത​ദേ​ഹം കൈ​മാ​റാ​ൻ ക​ഴി​യു​മാ​യി​രു​ന്നു​ള്ളൂ.

ഇ​തേ​തു​ട​ർ​ന്നു ര​ണ്ടു ദി​വ​സം ഇ​ന്ത്യ​ൻ സൈ​ന്യം മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചു. വ്യാ​ഴാ​ഴ്ച സ​ബ് ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ച്ച​യ്ക്കു ര​ണ്ടി​ന് ചോ​ർ​വാ​ൻ ബോ​ർ​ഡ​ർ പോ​യി​ന്‍റി​ൽ പാ​ക് സൈ​ന്യ​ത്തി​നു മൃ​ത​ദേ​ഹം കൈ​മാ​റി.

ജൂ​ലൈ എ​ട്ടി​നാ​ണു സ്കൂ​ൾ വി​ട്ട​ശേ​ഷം കു​ട്ടി​യെ കാ​ണാ​താ​കു​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് പു​റം​ലോ​കം വി​വ​ര​മ​റി​യു​ന്ന​ത്. ഇ​തി​നു​ശേ​ഷ​മാ​ണു മൃ​ത​ദേ​ഹം ഇ​ന്ത്യ​യി​ൽ എ​ത്തു​ന്ന​തും സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി ഇ​രു​രാ​ജ്യ​ങ്ങ​ളും ഹോ​ട്ട് ലൈ​ന്‍ സം​വി​ധാ​നം തു​റ​ക്കു​ന്ന​തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.