പാ​ക് പ്ര​കോ​പ​നം തു​ട​രു​ന്നു; പൂ​ഞ്ചി​ൽ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ചു
Friday, July 12, 2019 9:52 AM IST
ശ്രീ​ന​ഗ​ർ: നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ പാ​ക്കി​സ്ഥാ​ൻ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘ​നം തു​ട​രു​ന്നു. ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ പൂ​ഞ്ച് ജി​ല്ല​യി​ലെ കൃ​ഷ്ണ​ഘാ​ട്ടി, മ​ൻ​കോ​ട്ട സെ​ക്ട​റു​ക​ളി​ലാ​ണ് പാ​ക് സേ​ന ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മോ​ര്‍​ട്ടാ​ര്‍ ഷെ​ല്ലിം​ഗി​ന് പു​റ​മെ തോ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​മാ​ണ് പാ​ക്കി​സ്ഥാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​നി​ടെ മൂ​ന്നാം ത​വ​ണ​യാ​ണ് പാ​ക്കി​സ്ഥാ​ൻ സൈ​ന്യം വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. ഇ​ന്ത്യ​ൻ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. പാ​ക് ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.