ഏ​ഴ് ആ​ഴ്ച ക​ഴി​ഞ്ഞു, പു​തി​യ അ​ധ്യ​ക്ഷ​നെ ഉ​ട​ൻ വേ​ണം: ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ
Friday, July 12, 2019 12:20 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ഉ​ട​ൻ​ത​ന്നെ പു​തി​യ അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ. രാ​ഹു​ൽ ഗാ​ന്ധി അ​ധ്യ​ക്ഷ​സ്ഥാ​നം ഒ​ഴി​ഞ്ഞി​ട്ട് ഏ​ഴ് ആ​ഴ്ച​ക​ൾ പി​ന്നി​ട്ടു. എ​ത്ര​യും വേ​ഗം പു​തി​യ അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ഹു​ൽ രാ​ജി​വ​യ്ക്കു​മെ​ന്ന് ത​ങ്ങ​ൾ ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. കോ​ൺ​ഗ്ര​സി​ന്‍റെ നി​ർ​ണാ​യ​ക സ​മ​യ​മാ​ണി​ത്. രാ​ഹു​ലി​നെ പി​ന്തി​രി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ത​ങ്ങ​ൾ പ്ര​ത്യാ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ രാ​ഹു​ൽ അ​ദ്ദേ​ഹം എ​ടു​ത്ത തീ​രു​മാ​ന​ത്തി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ക​യാ​ണ്- സി​ന്ധ്യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ന് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തേ​ടേ​ണ്ടി​വ​രും. ഏ​ഴ് ആ​ഴ്ച പി​ന്നി​ട്ടി​രി​ക്കു​ന്നു. ഇ​തി​ൽ ഇ​നി​യും കാ​ല​താ​മ​സം പാ​ടി​ല്ല. സോ​ണി​യ​യു​ടെ​യും രാ​ഹു​ലു​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സി​ന് പു​തി​യ ഊ​ർ​ജം പ​ക​രാ​ൻ ക​ഴി​യു​ന്ന ഒ​രാ​ൾ​ക്ക് അ​വ​സ​രം ന​ൽ​ക​ണം- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പു​തി​യ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്ന പേ​രു​കാ​രി​ൽ ഒ​രാ​ളാ​ണ് സി​ന്ധ്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.