യൂ​ണി​വേ​ഴ്‍​സി​റ്റി കോ​ള​ജ് സം​ഘ​ർ​ഷം: സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട് തേ​ടി
Friday, July 12, 2019 6:50 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് യൂ​ണി​വേ​ഴ്‍​സി​റ്റി കോ​ള​ജി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട് തേ​ടി. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി കെ.​ടി.​ജ​ലീ​ലാ​ണ് കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്.

എ​ന്താ​ണ് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​രി​ശോ​ധി​ച്ച് എത്രയും വേഗം റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം. നേരത്തെ, സം​ഘ​ർ​ഷ​ത്തെ​ക്കു​റി​ച്ച് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് പ​രി​ശോ​ധി​ക്ക​ട്ടെ എ​ന്നു​മാ​യി​രു​ന്നു കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.