സം​സ്ഥാ​ന​ത്ത് ഇ​ന്ന് വൈ​ദ്യു​തി നി​യ​ന്ത്ര​ണം
Friday, July 12, 2019 7:35 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് വൈ​കു​ന്നേ​രം 7.30 മു​ത​ല്‍ രാ​ത്രി 10 മ​ണി വ​രെ വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡ്. കേ​ന്ദ്ര വൈ​ദ്യു​തി നി​ല​യ​ങ്ങ​ളി​ല്‍ നി​ന്നും കേ​ര​ള​ത്തി​ന് ല​ഭി​ക്കേ​ണ്ട വൈ​ദ്യു​തി​യി​ല്‍ 250 മു​ത​ല്‍ 300 മെ​ഗാ​വാ​ട്ടി​ന്‍റെ കു​റ​വ് വ​ന്ന​തോ​ടെ​യാ​ണ് വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തെ​ന്നാ​ണ് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.

അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ നീ​രൊ​ഴു​ക്ക് കൂ​ടി​യ​തോ​ടെ ഈ ​മാ​സം വൈ​ദ്യു​തി നി​യ​ന്ത്ര​ണം വേ​ണ്ടി​വ​രി​ല്ലെ​ന്ന് നേ​ര​ത്തെ കെ​എ​സ്ഇ​ബി അ​റി​യി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച മൂ​ന്ന് ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി​ക്കു​ള്ള വെ​ള്ളം കി​ട്ടി​യ​തോ​ടെ​യാ​യി​രു​ന്നു ഈ ​വി​ല​യി​രു​ത്ത​ല്‍. ഈ ​മാ​സം 15 ന് ​ചേ​രു​ന്ന വൈ​ദ്യു​തി ബോ​ര്‍​ഡ് ഉ​ന്ന​ത​ല യോ​ഗം സ്ഥി​തി പു​ന​ര​വ​ലോ​ക​നം ചെ​യ്യു​മെ​ന്നും ബോ​ർ​ഡ് അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.