ദേ​ശീ​യ പ്ര​സി​ഡ​ന്‍റി​നെ ത​ള്ളി എ​സ്എ​ഫ്ഐ ജി​ല്ലാ നേ​തൃ​ത്വം; യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ളജ് യൂ​ണി​റ്റ് ക​മ്മി​റ്റി പി​രി​ച്ചു​വി​ടി​ല്ല
Friday, July 12, 2019 9:03 PM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് വി​ദ്യാ​ർ​ഥി അ​ഖി​ലി​നെ​തി​രാ​യ ആ​ക്ര​മ​ത്തി​ൽ പ്ര​തി​ക്കൂ​ട്ടി​ലാ​യ​തി​നു പി​ന്നാ​ലെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ല​പാ​ട് ത​ള്ളി എ​സ്എ​ഫ്ഐ ജി​ല്ലാ നേ​തൃ​ത്വം.

അ​ക്ര​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ള​ജി​ലെ എ​സ്എ​ഫ്ഐ യൂ​ണി​റ്റ് ക​മ്മി​റ്റി പി​രി​ച്ചു​വി​ടു​മെ​ന്ന സം​ഘ​ട​നാ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് വി.​പി.​സാ​നു​വി​ന്‍റെ നി​ല​പാ​ടാ​ണ് ജി​ല്ലാ ക​മ്മി​റ്റി നി​രു​പാ​ധി​കം ത​ള്ളി​യ​ത്.

യൂ​ണി​റ്റ് ക​മ്മി​റ്റി പി​രി​ച്ചു​വി​ടാ​നാ​കി​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ ആ​റു പേ​ർ​ക്കെ​തി​രെ മാ​ത്രം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ജി​ല്ലാ ​നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.