ബാ​റ്റി​സ്റ്റ​യെ ത​ക​ർ​ത്ത് ജോ​ക്കോ​വി​ച്ച് വിം​ബി​ൾ​ഡ​ൺ ഫൈ​ന​ലി​ൽ
Friday, July 12, 2019 10:05 PM IST
ല​ണ്ട​ൻ: സ്പാ​നി​ഷ് താ​രം റോ​ബ​ർ​ട്ടോ ബാ​റ്റി​സ്റ്റ അ​ഗു​റ്റ​യെ നാ​ല് സെ​റ്റു​ക​ളി​ൽ ത​ക​ർ​ത്ത് സെ​ർ​ബി​യ​ൻ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ച് വിം​ബി​ൾ​ഡ​ണി​ന്‍റെ സെ​മി​യി​ൽ ക​ട​ന്നു. ആ​ദ്യ സെ​റ്റ് 36 മി​നി​റ്റി​ൽ തീ​ർ​ത്ത ജോ​ക്കോ​വി​ച്ചി​നെ ര​ണ്ടാം സെ​റ്റി​ൽ അ​ഗു​റ്റ പി​ടി​ച്ചു​കെ​ട്ടി. 6-4നാ​ണ് സ്പാ​നി​ഷ് താ​രം ര​ണ്ടാം സെ​റ്റ് സ്വ​ന്ത​മാ​ക്കി​യ​ത്.

എ​ന്നാ​ൽ, 47 മി​നി​റ്റു നീ​ണ്ട ര​ണ്ടാം സെ​റ്റി​ന് മ​റു​പ​ടി നൊ​വാ​ക് ന​ൽ​കാ​ൻ പോ​കു​ന്ന​തെ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. മൂ​ന്നാം സെ​റ്റി​ൽ സ്പാ​നി​ഷ് താ​ര​ത്തി​നെ​തി​രെ ജോ​ക്കോ​വി​ച്ച് വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം പു​ല​ർ​ത്തി. 43 മി​നി​റ്റു നീ​ണ്ട മൂ​ന്നാം സെ​റ്റ് 6-3 നു ​സ്വ​ന്ത​മാ​ക്കി​യ നി​ല​വി​ലെ ചാ​മ്പ്യ​ൻ വീ​ണ്ടു​മൊ​രു വിം​ബി​ൾ​ഡ​ൺ ഫൈ​ന​ലി​ലേ​ക്കു​ള്ള അ​ക​ലം വെ​റും ഒ​രു സെ​റ്റ് ആ​യി കു​റ​ച്ചു.

മൂ​ന്നാം സെ​റ്റ് ന​ഷ്ട​പ്പെ​ട്ട​തോ​ടെ അ​ഗു​റ്റ​യു​ടെ നി​ല​തെ​റ്റി. തൊ​ട്ട​തെ​ല്ലാം പി​ഴ​ച്ച​തോ​ടെ 6-2നു ​നാ​ലാം സെ​റ്റും മ​ത്സ​ര​വും സ്വ​ന്ത​മാ​ക്കി ജോ​ക്കോ​വി​ച്ച്‌ തു​ട​ർ​ച്ച​യാ​യ മ​റ്റൊ​രു വിം​ബി​ൾ​ഡ​ൺ ഫൈ​ന​ലി​ലേ​ക്ക് കു​തി​ച്ചു.

മു​മ്പ് 10 പ്രാ​വ​ശ്യം ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ 7 ത​വ​ണ​യും ജ​യി​ച്ച​ത് ജോ​ക്കോ​വി​ച്ച് ആ​ണെ​ങ്കി​ലും അ​വ​സാ​ന ര​ണ്ട് ത​വ​ണ​യും ജ​യം സ്പാ​നി​ഷ് താ​ര​ത്തി​നു ഒ​പ്പ​മാ​യി​രു​ന്നു.​റാ​ഫേ​ൽ ന​ദാ​ൽ- റോ​ജ​ർ ഫെ​ഡ​റ​ർ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ലാ​കും ഫൈ​ന​ലി​ൽ സെ​ർ​ബി​യ​ൻ താ​ര​ത്തി​ന്‍റെ എ​തി​രാ​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.