അ​ഖി​ലി​ന്‍റെ ശ​സ്ത്ര​ക്രി​യ പൂ​ർ‌​ത്തി​യാ​യി: ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ
Friday, July 12, 2019 10:48 PM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ എ​സ്എ​ഫ്ഐ​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ അ​ഖി​ലി​നെ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കി. അ​ഖി​ലി​ന് ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​തി​നേ​ത്തു​ട​ർ​ന്നാ​ണ് ശ​സ്ത്ര​ക്രി​യ​ക്കു വി​ധേ​യ​നാ​ക്കി​യ​ത്.

ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​യെ​ന്നും അ​ഖി​ലി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.​അ​ഖി​ലി​പ്പോ​ൾ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് കോ​ള​ജി​ലെ എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ ചേ​ർ​ന്ന് മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യെ അ​ഖി​ലി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ആ​ദ്യം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ഖി​ലി​നെ പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു.

കോ​ള​ജ് കാ​മ്പ​സി​ലെ മ​ര​ച്ചു​വ​ട്ടി​ൽ ഇ​രു​ന്ന് പാ​ട്ടു​പാ​ടി​യ​തി​നാ​ണ് എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ വി​ദ്യാ​ർ​ഥി​യെ കു​ത്തി​യ​തെ​ന്നാ​ണ് സ​ഹ​പാ​ഠി​ക​ളു​ടെ മൊ​ഴി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.