യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് അ​ക്ര​മം; ഏ​ഴ് എ​സ്എ​ഫ്ഐ​ക്കാ​ർ​ക്കെ​തി​രെ കേ​സ്
Friday, July 12, 2019 11:03 PM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി അ​ഖി​ലി​നെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഏ​ഴു പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ ഏ​ഴു പേ​ർ​ക്കെ​തി​രെ​യാ​ണ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ശി​വ​ര​ഞ്ജി​ത്താ​ണ് അ​ഖി​ലി​നെ കു​ത്തി​യ​തെ​ന്നും യൂ​ണി​റ്റ് സെ​ക്ര​ട്ട​റി നി​സാ​മാ​ണ് ക​ത്തി കൈ​മാ​റി​യ​തെ​ന്നു​മാ​ണ് സാ​ക്ഷി​മൊ​ഴി. ഇ​രു​വ​ർ​ക്കും പു​റ​മേ മ​റ്റ് അ​ഞ്ചു പേ​ർ​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തു.

ശി​വ​ര​ഞ്ജി​ത്തി​നും നി​സാ​മി​നും പു​റ​മേ അ​മ​ർ, അ​ദ്വൈ​ത്, ആ​രോ​മ​ൽ, ഇ​ഹ്രാ​ഹിം, ആ​രോ​മ​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.