സ​ഖ്യ​ക​ക്ഷി മ​ന്ത്രി​മാ​രോ​ട് രാ​ജി​വയ്ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് ഗോ​വ മു​ഖ്യ​മ​ന്ത്രി
Friday, July 12, 2019 11:30 PM IST
പ​നാ​ജി: പ​ത്ത് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ ബി​ജെ​പി​യി​ല്‍ എ​ത്തി​യ​തി​ന് പി​ന്നാ​ലെ സ​ഖ്യ ക​ക്ഷി​ക​ളു​ടെ മ​ന്ത്രി​മാ​രോ​ട് രാ​ജി​വ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ഗോ​വ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത്. കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന 10 പേ​രി​ൽ നി​ന്ന് നാ​ല് പേ​രെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യാ​ണ് മൂ​ന്ന് ഗോ​വ ഫോ​ർ​വേ​ർ​ഡ് പാ​ർ​ട്ടി എം​എ​ൽ​എ​മാ​രോ​ടും ഒ​രു സ്വ​ത​ന്ത്ര എം​എ​ൽ​എ​യോ​ടും സ്ഥാ​ന​മൊ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ആ​കെ 12 മ​ന്ത്രി​മാ​രാ​ണ് ഗോ​വ മ​ന്ത്രി​സ​ഭ​യി​ലു​ള്ള​ത്. ഇ​വ​രി​ല്‍ മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം എ​ട്ട് പേ​രും ബി​ജെ​പി​ക്കാ​രാ​ണ്. ശേ​ഷി​ച്ച നാ​ല് പേ​രോ​ടാ​ണ് ഇ​പ്പോ​ള്‍ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​ത്. പ്ര​മോ​ദ് സാ​വ​ന്ത് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. ത​ന്‍റെ പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും കോ​ൺ​ഗ്ര​സി​ൽ നി​ന്ന് എ​ത്തി​യ​വ​രി​ൽ നാ​ലു പേ​രെ പു​തു​താ​യി മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ആ​രൊ​ക്കെ​യാ​ണ് മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് എ​ത്തു​ക​യെ​ന്ന​ത് വ്യ​ക്ത​മ​ല്ല. എ​ന്നാ​ല്‍, രാ​ജി​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തോ​ട് സം​സാ​രി​ച്ച ശേ​ഷ​മേ സ്വീ​ക​രി​ക്കൂ​വെ​ന്ന് ഗോ​വ ഫോ​ര്‍​വേ​ഡ് പാ​ര്‍​ട്ടി പ്ര​തി​ക​രി​ച്ചു.

ബി​ജെ​പി​യു​ടെ ദേ​ശീ​യ നേ​തൃ​ത്വ​വു​മാ​യി ന​ട​ന്ന ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് ത​ങ്ങ​ൾ മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​ങ്ങ​ളാ​യ​തെ​ന്നും അ​ന്ന​ത്തെ ച​ർ​ച്ച​ക​ളി​ൽ അ​വ​രു​ടെ സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും ജി​എ​ഫ്ജ നേ​താ​ക്ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.