വ​യ​നാ​ട്ടി​ൽ ജ​ന​ങ്ങ​ളെ വി​റ​പ്പി​ച്ച് കൊ​മ്പ​ൻ; വ​നം വ​കു​പ്പി​ന്‍റെ വാ​ഹ​നം ത​ക​ർ​ത്തു
Saturday, July 13, 2019 12:32 AM IST
വ​യ​നാ​ട്: പ​ന​മ​ര​ത്ത് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യെ തു​ര​ത്തു​ന്ന​തി​നി​ടെ മൂ​ന്ന് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്ക്. വ​നം വ​കു​പ്പി​ന്‍റെ ജീ​പ്പും കാ​ട്ടാ​ന ത​ക​ർ​ത്തു. ചെ​ത​ല​യം റേ​ഞ്ചി​ലെ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​കെ.​ച​ന്ദ്ര​ൻ, ഡ്രൈ​വ​ർ മാ​നു​വ​ൽ വാ​ച്ച​ർ രാ​ജേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്.

നീ​ർ​വാ​രം പു​ഴ മു​റി​ച്ച് ക​ട​ന്ന കാ​ട്ടാ​ന പു​ഞ്ച​വ​യ​ൽ ദാ​സ​ന​ക്ക​ര റോ​ഡി​ൽ ജ​ന​ങ്ങ​ൾ​ക്കു നേ​രെ പാ​ഞ്ഞ​ടു​ത്ത്. ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്. വ​നം​വ​കു​പ്പി​ന്‍റെ ജീ​പ്പി​ന്‍റെ മു​ൻ​ഭാ​ഗം കൊ​മ്പ​നാ​ന അ​ടി​ച്ച് ത​ക​ർ​ത്ത് കു​ത്തി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ, ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.