മുംബൈ ആക്രമണത്തിൽ പങ്കില്ല, ഇന്ത്യ തെറ്റിദ്ധരിപ്പിക്കുന്നു; ഹാ​ഫി​സ് സ​യി​ദ് കോ​ട​തി​യി​ൽ
Saturday, July 13, 2019 7:06 AM IST
ലാ​ഹോ​ർ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ​ങ്കി​ല്ലെ​ന്നു ജ​മാ​ത് ഉ​ദ് ദ​വാ നേ​താ​വ് ഹാ​ഫി​സ് സ​യി​ദ് കോ​ട​തി​യി​ൽ. ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ധ​ന​സ​ഹാ​യം ന​ൽ​കി​യ​തി​നു ത​നി​ക്കെ​തി​രേ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ലാ​ഹോ​ർ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ഉ​ദ് ദ​വ​യും ഹാ​ഫി​സ് സ​യി​ദും ഈ ​അ​വ​കാ​ശ​വാ​ദം ന​ട​ത്തി​യ​ത്.

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ ബു​ദ്ധി​കേ​ന്ദ്ര​മാ​യി ഹാ​ഫി​സ് സ​യി​ദി​നെ ഇ​ന്ത്യ​ൻ ലോ​ബി ചി​ത്രീ​ക​രി​ക്കു​ന്ന​തു യാ​ഥാ​ർ​ഥ്യ​ത്തി​നു നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും സ​യി​ദി​ന് ല​ഷ്ക​ർ ഇ ​ത്വ​യ്ബ, അ​ൽ ക്വ​യ്ദ എ​ന്നീ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു.

ഭീ​ക​ര​ത​യ്ക്കു ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​ന്‍റെ പേ​രി​ൽ 23 കേ​സു​ക​ളാ​ണു ജ​മാ​ത് ഉ​ദ് ദ​വ​യ്ക്കും ഹാ​ഫി​സ് സ​യി​ദി​നു​മെ​തി​രേ പ​ഞ്ചാ​ബ് ഭീ​ക​ര​വി​രു​ദ്ധ സ്വ​കാ​ഡ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ഞ്ചു ട്ര​സ്റ്റു​ക​ളി​ലൂ​ടെ പ​ണം കൈ​മാ​റി​യെ​ന്നാ​ണു കേ​സ്.

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഹാ​ഫി​സ് സ​യി​ദാ​ണെ​ന്നാ​ണു ഇ​ന്ത്യ ആ​രോ​പി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ അ​ട​ക്കം ഇ​ന്ത്യ ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.