പാ​ക്കി​സ്ഥാ​ൻ വീ​ണ്ടും വ്യോ​മ​പാ​ത അ​ട​ച്ചു
Wednesday, August 7, 2019 10:59 PM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: രാ​ജ്യ​ത്തി​നു മു​ക​ളി​ലൂ​ടെ​യു​ള്ള വ്യോ​മ​പാ​ത പാ​ക്കി​സ്ഥാ​ൻ ഭാ​ഗ​ക​മാ​യി അ​ട​ച്ചു. സെ​പ്റ്റം​ബ​ർ അ​ഞ്ച് വ​രെ​യാ​ണ് വ്യോ​മ​മേ​ഖ​ല പാ​ക്കി​സ്ഥാ​ൻ അ​ട​ച്ച​ത്. ഇ​ന്ത്യ​യു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം കു​റ​യ്ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ തീ​രു​മാ​നി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് വ്യോ​മ​പാ​ത​യും അ​ട​ച്ച​ത്.

ബാ​ലാ​കോ​ട്ട് ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷ​വും പാ​ക്കി​സ്ഥാ​ൻ വ്യോ​മ​പാ​ത അ​ട​ച്ചി​രു​ന്നു. പി​ന്നീ​ട് നാ​ല​ര മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ പ​രി​ധി​യി​ലു​ള്ള വ്യോ​മ​പാ​ത എ​ല്ലാ യാ​ത്രാ വി​മാ​ന​ങ്ങ​ൾ​ക്കു​മാ​യി തു​റ​ന്ന​ത്.

ഫെ​ബ്രു​വ​രി 26 മു​ത​ൽ ജൂ​ലൈ 15 വ​രെ​യു​ള്ള കാ​ല‍​യ​ള​വി​ൽ ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ​ക്കാ​യു​ള്ള 11 വ്യോ​മ​പാ​ത​ക​ളി​ൽ ര​ണ്ടെ​ണ്ണം മാ​ത്ര​മാ​ണ് പാ​ക്കി​സ്ഥാ​ൻ തു​റ​ന്നു​കൊ​ടു​ത്തി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.