കാ​ഷ്മീ​ർ വ​നി​ത​ക​ളെ ഇ​നി വി​വാ​ഹം ക​ഴി​ക്കാം; വി​ക്രം സൈ​നി
Wednesday, August 7, 2019 11:26 PM IST
മു​സ​ഫ​ർ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തോ​ടെ കാ​ഷ്മീ​ർ വ​നി​ത​ക​ളെ ആ​ർ​ക്കും ഇ​നി വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് ബി​ജെ​പി എം​എ​ൽ​എ വി​ക്രം സൈ​നി. കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ തീ​രു​മാ​ന​ത്തോ​ടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​വി​ടെ പോ​യി സ്ഥ​ലം വാ​ങ്ങു​ക​യോ വി​വാ​ഹം ക​ഴി​ക്കു​ക​യോ ചെ​യ്യാ​മെ​ന്നും സൈ​നി പ​റ​ഞ്ഞു.

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ വ​ള​രെ ഉ​ത്സാ​ഹ​ത്തി​ലാ​ണ്. അ​വ​രി​ൽ അ​വി​വാ​ഹി​ത​രാ​യ​വ​ർ​ക്ക് ഇ​നി കാ​ഷ്മീ​രി​ൽ നി​ന്നും വി​വാ​ഹം ക​ഴി​ക്കാം. അ​തൊ​ന്നും ഇ​നി പ്ര​ശ്ന​മ​ല്ല. നേ​ര​ത്തെ കാ​ഷ്മീ​രി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രെ വ​ൻ അ​തി​ക്ര​മ​ങ്ങ​ളാ​ണ് ന​ട​ന്നി​രു​ന്ന​ത്. കാ​ഷ്മീ​രി യു​വ​തി ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള ഒ​രാ​ളെ വി​വാ​ഹം ക​ഴി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​വ​രു​ടെ പൗ​ര​ത്വം റ​ദ്ദാ​ക്കു​മാ​യി​രു​ന്നു. ഇ​ന്ത്യ​ക്കും കാ​ഷ്മീ​രി​നും വ്യ​ത്യ​സ്ത പൗ​ര​ത്വ​മാ​യി​രു​ന്നു​വെ​ന്നും സൈ​നി പ​റ​ഞ്ഞു.

വി​ക്രം സൈ​നി​യു​ടെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തോ​ടെ തി​രു​ത്തു​മാ​യി സൈനി രം​ഗ​ത്തെ​ത്തി. കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ സ്വാ​ത​ന്ത്ര്യം ല​ഭി​ച്ചു​വെ​ന്നാ​ണ് താ​ൻ ഉ​ദ്ദേ​ശി​ച്ച​തെ​ന്നും അ​വി​ടു​ത്തെ സ്ത്രീ​ക​ൾ​ക്ക് എ​വി​ടെ നി​ന്നും വ​ര​നെ സ്വീ​ക​രി​ക്കാ​മെ​ന്ന കാ​ര്യം സ​ത്യ​മാ​ണെ​ന്നും സൈ​നി വി​ശ​ദീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.