ക​ണ്ണൂ​ർ ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യാ​ഴാ​ഴ്ച അ​വ​ധി
Thursday, August 8, 2019 3:04 AM IST
ക​ണ്ണൂ​ർ: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജി​ല്ലാ ക​ള​ക്ട​ർ വ്യാ​ഴാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും (സി​ബി​എ​സ്ഇ, ഐ​സി​എ​സ് സി​ല​ബ​സ് സ്കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ) വ്യാ​ഴാ​ഴ്ച അ​വ​ധി​യാ​യി​രി​ക്കും. അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കും മ​ദ്ര​സ​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മു​ണ്ടാ​കി​ല്ല.

ഇ​ടു​ക്കി, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജി​ല്ലാ ക​ള​ക്ട​മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ല​പ്പു​റം ജി​ല്ല​യി​ൽ അ​ങ്ക​ണ​വാ​ടി​ക​ൾ, മ​ദ്ര​സ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ്ര​കാ​ര​മു​ള​ള പ​രീ​ക്ഷ​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.