ശ​ക്ത​മാ​യ മ​ഴ; ഏഴു ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വ്യാ​ഴാ​ഴ്ച അ​വ​ധി
Thursday, August 8, 2019 7:26 AM IST
കൊ​ച്ചി; സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​യ​തോ​ടെ സം​സ്ഥാ​ന​ത്തെ ഏഴു ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വ്യാ​ഴാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, മ​ല​പ്പു​റം, ഇ​ടു​ക്കി, കോട്ടയം, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

കൂ​ടാ​തെ കാ​സ​ർ​ഗോ​ട്ടെ വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ലും അ​ട്ട​പ്പാ​ടി​യി​ലെ അ​ഗ​ളി, ഷോ​ള​യൂ​ർ, പു​തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്ല​സ്ടു​വ​രെ​യു​ള്ള സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

പ്രൊ​ഫ​ഷ​ണ​ല്‍ കൊ​ളേ​ജ് ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി ബാ​ധ​ക​മാ​ണ്. മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല. ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. കാ​റ്റും മ​ഴ​യും ശ​ക്ത​മാ​യ​തി​നാ​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.