കൊ​ട്ടി​യൂ​രി​ൽ ചു​ഴ​ലി​ക്കാ​റ്റ്; സ്കൂ​ളി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു
Thursday, August 8, 2019 9:39 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു. കൊ​ട്ടി​യൂ​രി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ സ്കൂ​ളി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് കൊ​ട്ടി​യൂ​രി​ന് സ​മീ​പം അ​ട​ക്കാ​ത്തോ​ട്ടി​ല്‍ ഉ​രു​ള്‍​പൊ​ട്ടി​യി​രു​ന്നു.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി​യും ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.