കോ​ട്ട​യ​ത്ത് ശ​ക്ത​മാ​യ മ​ഴ; പാ​ലാ- ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ൽ വെ​ള്ളം ക​യ​റി
Wednesday, August 14, 2019 10:35 AM IST
കോ​ട്ട​യം: ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യും ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യും ക​ന​ത്ത മ​ഴ. ഇ​തേ​ത്തു​ട​ർ​ന്ന്, പാ​ലാ- ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ൽ വീ​ണ്ടും വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.



ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ വെ​ള്ളം ക‍​യ​റി ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ മ​ഴ​യ്ക്ക് നേ​രി​യ ശ​മ​ന​മാ​യ​തോ​ടെ വെ​ള്ള​മി​റ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.

മീ​നി​ച്ചി​ലാ​റ്റി​ൽ നേ​രി​യ​തോ​തി​ൽ‌ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലും രാ​ത്രി ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്. എ​സി റോ​ഡി​ലെ ഗ​താ​ഗ​തം ഇ​ന്നും ത​ട​സ​പ്പെ​ടും. ഇ​വി​ടെ​യും വെ​ള്ള​മി​റ​ങ്ങി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.