താ​ലി​ബാ​ൻ പ​രി​ശീ​ല​ന കേ​ന്ദ്രം ത​ക​ർ​ത്തു; എ​ട്ടു ഭീ​ക​ര​രെ വ​ധി​ച്ചു
Wednesday, August 14, 2019 8:02 AM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ലോ​ഗാ​ർ പ്ര​വി​ശ്യ​യി​ൽ പ്ര​ത്യേ​ക സേ​ന എ​ട്ടു താ​ലി​ബാ​ൻ ഭീ​ക​ര​രെ വ​ധി​ച്ചു. ചാ​വേ​റു​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന താ​വ​ള​വും അ​ഫ്ഗാ​ൻ പ്ര​ത്യേ​ക സേ​ന ത​ക​ർ​ത്തു.

ബ​റാ​കി ബ​റാ​ക് ജി​ല്ല​യി​ലെ ത​ഗാ​ബ് മേ​ഖ​ല​യി​ലാ​യി​രു​ന്നു സൈ​നി​ക ന​ട​പ​ടി. 203-ാം ത​ണ്ട​ർ സേ​ന​യാ​ണ് ഭീ​ക​ര​രെ വ​ധി​ച്ച​ത്. ഏ​റ്റു​മു​ട്ട​ലി​ൽ സു​ര​ക്ഷാ​സൈ​നി​ക​ർ ആ​രും കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.