സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ശ​ക്തി​പ്രാ​പി​ക്കു​ന്നു; ര​ണ്ട് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്
Wednesday, August 14, 2019 2:56 PM IST
കോട്ടയം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ശ​ക്തി​പ്രാ​പി​ക്കു​ന്നു. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ മ​ല​പ്പു​റം ക​വ​ള​പ്പാ​റ​യി​ൽ വീ​ണ്ടും മ​ഴ പെ​യ്യു​ന്ന​ത് തെ​ര​ച്ചി​ലി​നെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​യ​ർ​ത്തി​യി​ട്ടു​ണ്ട്.



കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ അ​തി​തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ടും എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ യെ​ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കോ​ട്ട​യം ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യും ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യും ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. മീ​നി​ച്ചി​ലാ​റ്റി​ൽ നേ​രി​യ​തോ​തി​ൽ‌ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്ന്, പാ​ലാ- ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ൽ വീ​ണ്ടും വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.



പ​ത്ത​നം​തി​ട്ട റാ​ന്നി​യി​ൽ പ​ന്പ​യാ​റും കൈ​വ​ഴി​യാ​യ തോ​ടും വീ​ണ്ടും നി​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം തു​ട​ങ്ങി​യ മ​ഴ​യി​ലാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.