ക​വ​ള​പ്പാ​റ​യി​ൽ നി​ന്ന് ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി
Wednesday, August 14, 2019 10:40 AM IST
ക​വ​ള​പ്പാ​റ: ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​ര​ന്ത​ഭൂ​മി​യാ​യ മ​ല​പ്പു​റം ക​വ​ള​പ്പാ​റ​യി​ൽ​നി​ന്ന് ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം ആ​രു​ടെ​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​തോ​ടെ ദു​ര​ന്ത​ത്തി​ൽ 24 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ക്കാ​നാ​യി. 35 പേ​രെ​യാ​ണ് മ​ണ്ണി​ന​ടി​യി​ൽ​നി​ന്നും ഇ​നി​യും ക​ണ്ടെ​ത്താ​നു​ള്ള​ത്.

ബു​ധ​നാ​ഴ്ച രാവിലെ ക​വ​ള​പ്പാ​റ​യി​ൽ ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് തെ​ര​ച്ചി​ൽ നി​ർ​ത്തി​വ​ച്ചി​രു​ന്നു. മ​ണ്ണിടി​ച്ചി​ൽ സാ​ധ്യ​ത മു​ൻ​നി​ർ​ത്തി​യാ​ണ് തീ​രു​മാ​നം. ഇപ്പോൾ രക്ഷാദൗത്യം വീണ്ടും തുടങ്ങിയിട്ടുണ്ട്. വ​​​ലി​​​യ മ​​​ണ്ണു​​​മാ​​​ന്തി യ​​​ന്ത്ര​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചാണ് തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തുന്നത്.

മ​​​ണ്ണി​​​ന​​​ടി​​​യി​​​ൽ വീ​​​ടു​​​ക​​​ൾ ഉ​​​ണ്ടെ​​​ന്ന് ക​​​രു​​​തു​​​ന്ന ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും, ക​​​വ​​​ള​​​പ്പാ​​​റ റോ​​​ഡി​​​നോ​​​ട് ചേ​​​ർ​​​ന്ന ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​മാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ക്കു​​​ന്ന​​​ത്. മി​​​ക്ക വീ​​​ടു​​​ക​​​ളും ഇ​​​രു​​​നൂ​​​റ് മീ​​​റ്റ​​​റി​​​ലേ​​​റെ ദൂ​​​ര​​​ത്ത് ക​​​വ​​​ള​​​പ്പാ​​​റ റോ​​​ഡി​​​ന് സ​​​മീ​​​പ​​​ത്താ​​​യാ​​​ണ് വ​​​ന്ന​​​ടി​​​ഞ്ഞി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.