കോട്ടയം നഗരത്തിൽ ലോറിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു; പതിനഞ്ചോളം വാഹനങ്ങളിൽ ഇടിച്ചു
Wednesday, August 14, 2019 12:58 PM IST
കോട്ടയം: നഗരത്തിലെ ലോഗോസ് ജംഗ്ഷനിൽ നിയന്ത്രണംവിട്ട ലോറി പതിനഞ്ചോളം വാഹനങ്ങളിൽ ഇടിച്ചുകയറി നിരവധി പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോഡുമായി വന്ന ലോറിക്ക് ലോഗോസ് ജംഗ്ഷനിലെ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മുന്നിലുണ്ടായിരുന്നു കാറുകളിലും ഓട്ടോറിക്ഷയിലും ചെറുവാഹനങ്ങളിലും ലോറി ഇടിച്ചു കയറി. അപകടത്തെ തുടർന്ന് നഗരത്തിൽ വൻ ഗതാഗതക്കുരുക്കുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.