സ്വർണ വില കുറഞ്ഞു
Wednesday, August 14, 2019 1:16 PM IST
കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഓഗസ്റ്റ് മാസത്തിൽ ആദ്യമായാണ് ആഭ്യന്തര വിപണിയിൽ വിലയിടിവുണ്ടാകുന്നത്. ചൊവ്വാഴ്ച മാത്രം പവന് 320 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് മാസം മാത്രം പവന് 2,120 രൂപ വർധിച്ച ശേഷമാണ് ഇന്ന് നേരിയ വിലയിടിവുണ്ടായത്.

27,680 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 3,460 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രൂപയുടെ മൂല്യത്തിലുണ്ടായ കനത്ത ഇടിവാണ് സ്വർണ വില കുതിച്ചുയരാൻ കാരണമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.