എ​ടി​എം പ​ണ​മി​ട​പാ​ടു​ക​ൾ കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കി ആ​ർ​ബി​ഐ
Thursday, August 15, 2019 11:41 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് എ​ടി​എം കാ​ർ​ഡു​പ​യോ​ഗി​ച്ചു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കി റി​സ​ർ​വ് ബാ​ങ്ക്. സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ മൂ​ലം നേ​രി​ടു​ന്ന ത​ട​സ​ങ്ങ​ൾ പ​ണ​മി​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ പെ​ടു​ത്തി​ല്ലെ​ന്നാ​ണ് ആ​ർ​ബി​ഐ​യു​ടെ പു​തി​യ അ​റി​യി​പ്പ്.

എ​ടി​എം വ​ഴി പ​ണ​മെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ടെ​ക്നി​ക്ക​ൽ എ​റ​ർ എ​ന്ന് കാ​ണി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ധ​നേ​ത​ര സേ​വ​ന​ങ്ങ​ൾ‌ പ​ണ​മി​ട​പാ​ടി​ന്‍റെ എ​ണ്ണ​ത്തി​ൽ ഇ​നി​ മു​ത​ൽ പെ​ടു​ത്തി​ല്ല. പ​ണ​മെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ക​റ​ൻ​സി നോ​ട്ടു​ക​ൾ ല​ഭി​ക്കാ​തി​രി​ക്കു​ക, പി​ൻ ന​മ്പ​ർ തെ​റ്റി പോ​വു​ക തു​ട​ങ്ങി​യ​വ​യൊ​ന്നും ഇ​നി പ​ണ​മി​ട​പാ​യി ക​ണ​ക്കാ​ക്കി​ല്ലെ​ന്നും ആ​ർ​ബി​ഐ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്കൊ​ന്നും ചാ​ർ​ജ് ഈ​ടാ​ക്കു​ക​യു​മി​ല്ല.

എ​ടി​എം ഉ​പ​യോ​ഗി​ച്ച് അ​ത​തു ബാ​ങ്കു​ക​ളു​ടെ എ​ടി​എ​മ്മു​ക​ളി​ൽ ന​ട​ത്തു​ന്ന ബാ​ല​ൻ​സ് അ​ന്വേ​ഷ​ണം, ചെ​ക്ക​ബു​ക്ക് റി​ക്വ​സ്റ്റ്, നി​കു​തി അ​ട​വു​ക​ൾ, പ​ണം കൈ​മാ​റ്റം തു​ട​ങ്ങി​യ​വ​യും പ​ണ​മി​ട​പാ​ടി​ന്‍റെ പ​രി​ധി​യി​ൽ വ​രി​ല്ല. ഇ​വ​യ്ക്കും ചാ​ർ​ജ് ഈ​ടാ​ക്കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.