ആ​ഷ​സ്: ഓ​സ്ട്രേ​ലി​യ പ​ത​റു​ന്നു
Saturday, August 17, 2019 1:55 AM IST
ലോ​ഡ്സ്: ര​ണ്ടാം ആ​ഷ​സ് ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 258ന് ​എ​തി​രേ ഇ​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ മൂ​ന്നാം​ദി​നം അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ നാ​ലി​ന് 80 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്. മ​ഴ​യെ​ത്തു​ട​ർ​ന്ന് അ​വ​സാ​ന സെ​ഷ​ൻ മു​ഴു​വ​നാ​യി മു​ട​ങ്ങി​യി​രു​ന്നു.

13 റ​ണ്‍​സു​മാ​യി സ്റ്റീ​വ് സ്മി​ത്തും റ​ൺ​സൊ​ന്നും എ​ടു​ക്കാ​തെ മാ​ത്യു വേ​ഡും ക്രീ​സി​ലു​ണ്ട്. കാ​മ​റൂ​ൺ ബാ​ൻ​ക്രോ​ഫ്റ്റ്(13), ഡേ​വി​ഡ് വാ​ർ​ണ​ർ(3), ഉ​സ്മാ​ൻ ഖ​വാ​ജ(36), ട്രാ​വി​സ് ഹെ​ഡ്(7) എ​ന്നി​വ​രു​ടെ വി​ക്ക​റ്റാ​ണ് ന​ഷ്ട​മാ​യ​ത്. ഇം​ഗ്ല​ണ്ടി​നാ​യി സ്റ്റൂ​വ​ർ​ട്ട് ബ്രോ​ഡ് ര​ണ്ടും ജോ​ഫ്ര ആ​ർ​ച്ച​ർ, ക്രി​സ് വോ​ക്സ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.

റോ​റി ബേ​ണ്‍​സ് (53 റ​ണ്‍​സ്), ജോ​ണി ബെ​യ​ർ​സ്റ്റോ (52 റ​ണ്‍​സ്) എ​ന്നി​വ​രാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ​മാ​ർ. ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി പാ​റ്റ് ക​മ്മി​ൻ​സ്, ജോ​ഷ് ഹെ​യ്സ​ൽ​വു​ഡ്, ന​ഥാ​ൻ ലി​യോ​ണ്‍ എ​ന്നി​വ​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.