പാ​ക് മോ​സ്കി​ൽ സ്ഫോ​ട​നം: അ​ഞ്ചു​മ​ര​ണം
Saturday, August 17, 2019 2:01 AM IST
ക​റാ​ച്ചി പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ലെ മോ​സ്കി​ൽ വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ചു പേ​ർ മ​രി​ച്ചു.24 പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ത​ല​സ്ഥാ​ന​മാ​യ ക്വ​റ്റ​യി​ൽ​നി​ന്ന് 35 കി​ലോ​മീ​റ്റ​ർ അ​ക​ലെ കു​ച്ച്‌​ല​ക് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

ബ​ലൂ​ചി​സ്ഥാ​നി​ൽ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ന​ട​ക്കു​ന്ന നാ​ലാ​മ​ത്തെ സ്ഫോ​ട​ന​മാ​ണി​ത്. നാ​ട​ൻ ബോം​ബ് ഉ​പ​യോ​ഗി​ച്ചാ​ണു സ്ഫോ​ട​നം ന​ട​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. താ​ലി​ബാ​നും ബ​ലൂ​ച് ദേ​ശീ​യ​വാ​ദി​ക​ളും ഈ ​മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.