36 റോ​ഡു​ക​ൾ​ക്കും അ​ഞ്ചു പാ​ർ​ക്കു​ക​ൾ​ക്കും കാ​ഷ്മീ​ർ എ​ന്നു പേ​ര് ന​ല്കി പാ​ക് പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ
Saturday, August 17, 2019 2:06 AM IST
ലാ​ഹോ​ർ: റോ​ഡു​ക​ൾ​ക്കും പാ​ർ​ക്കു​ക​ൾ​ക്കും കാ​ഷ്മീ​ർ എ​ന്നു പേ​രു ന​ല്കി പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബ് പ്ര​വി​ശ്യാ സ​ർ​ക്കാ​ർ. കാ​ഷീ​മീ​രി ജ​ന​ത​യോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കാ​നാ​ണു തീ​രു​മാ​ന​മെ​ന്നു പാ​ക് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഉ​സ്മാ​ൻ ബ​സ്ദ​ർ പ​റ​ഞ്ഞു.

പ്ര​വി​ശ്യ​യി​ലെ 36 റോ​ഡു​ക​ൾ​ക്കും അ​ഞ്ച് പ്ര​മു​ഖ പാ​ർ‌​ക്കു​ക​ൾ​ക്കു​മാ​ണ് കാ​ഷ്മീ​ർ റോ​ഡ്, കാ​ഷ്മീ​ർ പാ​ർ​ക്ക് എ​ന്നി​ങ്ങ​നെ പേ​ര് ന​ല്കി​യി​ട്ടു​ള്ള​ത്. കാ​ഷ്മീ​രി​നു​ള്ള പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ പാ​ക്കി​സ്ഥാ​ൻ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.