ഫി​ലി​പ്പി കു​ട്ടി​ഞ്ഞോ ബ​യേ​ൺ മ്യൂ​ണി​ക്കി​ലേ​ക്ക്
Saturday, August 17, 2019 7:29 AM IST
മാ​ഡ്രി​ഡ്: ബാ​ഴ്സ​ലോ​ണ​യു​ടെ ബ്ര​സീ​ലി​യ​ൻ അ​റ്റാ​ക്കിം​ഗ് മി​ഡ്ഫീ​ൽ​ഡ​ർ ഫി​ലി​പ്പി കു​ട്ടി​ഞ്ഞോ ജ​ർ​മ​ൻ ചാ​മ്പ്യ​ന്മാ​രാ​യ ബ​യേ​ൺ മ്യൂ​ണി​ക്കി​ലേ​ക്ക് ചേ​ക്കേ​റു​ന്നു. ലോ​ൺ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​ട്ടി​ഞ്ഞോ ബ​യേണി​ന് വേ​ണ്ടി ക​ളി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യ​താ​യി ബാ​ഴ്സ മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

പ്രീ​മി​യ​ർ ലീ​ഗ് ക്ല​ബ് ലി​വ​ർ​പൂ​ളി​ൽ നി​ന്ന് വ​ൻ​തു​ക ന​ൽ​കി​യാ​ണ് കു​ട്ടി​ഞ്ഞോ​യെ ബാ​ഴ്സ ടീ​മി​ൽ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ മി​ക​വി​ലേ​ക്ക് ഉ‍​യ​രാ​ൻ താ​ര​ത്തി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല. പി​എ​സ്ജി​യി​ലേ​ക്ക് അ​യ​ക്കാ​നു​ള്ള ശ്ര​മം ബാ​ഴ്സ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും താ​ല്പ​ര്യ​മി​ല്ലെ​ന്ന് കു​ട്ടി​ഞ്ഞോ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.