മു​ത്ത​ലാ​ക്ക് അ​റ​സ്റ്റ്; വി​വാ​ദം കൊ​ഴു​ക്കു​ന്നു
Saturday, August 17, 2019 3:39 PM IST
മു​ക്കം: മു​ത്ത​ലാ​ക്ക് നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​ന് ശേ​ഷം സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​നെ ചൊ​ല്ലി വി​വാ​ദം. ബി​ല്ല് ദു​രു​പ​യോ​ഗം ചെ​യ്താ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യി. യു​വ​തി​യു​ടെ ഭ​ർ​ത്താ​വും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും അ​റ​സ്റ്റി​നെ​തി​രെ രം​ഗ​ത്തെ​ത്തി.

മു​ത്ത​ലാ​ക്ക് ചൊ​ല്ലി വി​വാ​ഹ​ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യ​താ​യി കാ​ണി​ച്ച് യു​വ​തി താ​മ​ര​ശേരി കോ​ട​തി​യി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ വെള്ളിയാഴ്ചയാണ് ഭ​ർ​ത്താ​വി​നെ മു​ക്കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ർ​ത്താ​വാ​യ കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വാ​ടി ചു​ള്ളി​ക്കാ​പ​റ​മ്പ് ക​ണ്ട​ങ്ങ​ൽ വീ​ട്ടി​ൽ ഇ.​കെ ഉ​സാ​മി​നെ​യാ​ണ് മു​ക്കം പോലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മു​സ്‌​ലിം വു​മ​ൺ പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫ് റൈ​റ്റ്സ് ഓ​ൺ മാ​ര്യേജ് ആ​ക്ട് (മു​ത്ത​ലാ​ക്ക് നി​യ​മം) പ്ര​കാ​ര​മാ​യി​രു​ന്നു അ​റ​സ്റ്റ്. മു​ത്ത​ലാ​ക്ക് നി​യ​മ​പ്ര​കാ​ര​മു​ള്ള കേ​ര​ള​ത്തി​ലെ ആ​ദ്യ കേ​സാ​ണി​ത്. ഈ ​മാ​സം ഒ​ന്നാം തീ​യ​തി വൈ​കു​ന്നേ​രം യു​വ​തി​യു​ടെ വീ​ട്ടി​ൽ വ​ന്ന് ഭ​ർ​ത്താ​വാ​യ ഉ​സാം യു​വ​തി​യു​ടെ പി​താ​വി​ന്‍റേ​യും ബ​ന്ധു​ക്ക​ളു​ടെ​യും മു​ന്നി​ൽ വ​ച്ച് മൂ​ന്ന് മു​ത്ത​ലാക്ക് ഒ​രു​മി​ച്ച് ചൊ​ല്ലി വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു പ​രാ​തി.

2011 മേ​യ് 25-നാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. മു​ത്ത​ലാ​ക്ക് ചൊ​ല്ലി ഭ​ർ​ത്താ​വ് വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ​താ​യി കാ​ണി​ച്ച് മു​ക്കം പോ​ലീ​സി​നും കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി​ക്കും യു​വ​തി പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. ഇ​തേതുടർന്നാണ് താ​മ​ര​ശേ​രി കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ഭ​ർ​ത്താ​വും ഭ​ർ​തൃവീ​ട്ടു​കാ​രും മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നും ഇ​തി​നെ തു​ട​ർ​ന്ന് ഗാ​ർ​ഹി​ക പീ​ഡ​ന സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ഇ​വ​ർ​ക്കെ​തി​രെ കോ​ട​തി​യി​ൽ കേ​സ് ന​ൽ​കി​യി​രു​ന്നു​വെ​ന്നും ഇ​നി ഉ​പ​ദ്ര​വി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ൽ​കി ഭ​ർ​തൃവീ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് കേ​സ് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും യു​വ​തി പ​റ​യു​ന്നു.

പി​ന്നീ​ട് ഖ​ത്ത​റി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യും അവിടെ വച്ച് മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കു​വാ​ൻ ത​ന്നെ ഒ​ഴി​വാ​ക്കു​ന്ന​തി​നു​വേ​ണ്ടി പീ​ഡ​നം തു​ട​ർ​ന്നു​വെ​ന്നും യു​വ​തി ആരോപിക്കുന്നു. ആ​ധാ​ർ കാ​ർ​ഡ്, എ​സ്എ​സ്എ​ൽ​സി ബു​ക്ക്, ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ പ്ര​തി കൈ​ക്ക​ലാ​ക്കു​ക​യും ര​ണ്ടു മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് നാ​ട്ടി​ലെ​ത്തി​യ ശേ​ഷം ത​ന്നെ ത​ന്‍റെ വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി വി​ടു​ക​യു​മാ​യി​രു​ന്നു​വെന്നാണ് പരാതി.

ഇ​തി​നു ശേ​ഷം ഇ​യാ​ൾ മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കു​ക​യും ഓ​ഗ​സ്റ്റ് ഒ​ന്നാം തീ​യ​തി ത​ന്‍റെ വീ​ട്ടി​ൽ വ​ന്ന് ബ​ന്ധു​ക്ക​ളു​ടെ മു​ന്നി​ൽവച്ച് മു​ത്ത​ലാ​ക്ക് ചൊ​ല്ലിയെന്നും പരാതിക്കാരി ആരോപിക്കുന്നു. പ്ര​തി​ക്ക് ഖ​ത്ത​റി​ൽ ജോ​ലി​ചെ​യ്യാ​നു​ള്ള വി​സ​യു​ള്ള​തി​നാ​ൽ ഏ​തു​സ​മ​യ​ത്തും വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും പ​രാ​തി​ക്കാ​രി കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു. ഇ​തി​നെ തു​ട​ർ​ന്ന് കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്കു​ക​യും യുവാവ് അറസ്റ്റിലാവുകയും ചെയ്തത്.

അ​തേസ​മ​യം ഉ​സാ​മി​ന് താ​മ​ര​ശ്ശേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി വെള്ളിയാഴ്ച ത​ന്നെ ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അനുവദിച്ചിരുന്നു. പാ​സ്പോ​ർ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നും രണ്ട് ആ​ൾ ജാ​മ്യ​ത്തി​ലു​മാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. മു​ത്ത​ലാ​ക്ക് ചൊ​ല്ലി​യി​ട്ടി​ല്ലെന്ന വാ​ദ​വും കോടതി മുഖവിലയ്ക്കെടുത്തു. പരസ്പര സമ്മതത്തോടെ വി​വാ​ഹ​ബ​ന്ധം വേ​ർ​പ്പെ​ടു​ത്താ​ൻ തയാ​റാ​ണ​ന്ന് കാ​ണി​ച്ച് യുവതി ഒ​പ്പി​ട്ട് ന​ൽ​കി​യ രേ​ഖ കൈവശമുണ്ടെന്നാണ് യുവാവിന്‍റെ വാദം. കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെന്നും ഭാര്യയെ മൊഴി ചൊല്ലിയിട്ടില്ലെന്നും ഇനിയും സ്വീകരിക്കാൻ തയാറാണെന്നുമാണ് യുവാവ് പറയുന്നത്.

ഓ​ഗ​സ്റ്റ് ഒ​ന്നി​ന് വീ​ട്ടി​ൽ ചെ​ന്ന് മു​ത്ത​ലാ​ഖ് ചൊ​ല്ലി​യെ​ന്ന വാ​ദം ക​ള്ള​മാ​ണ്. വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട​ത് യുവതിയാണെന്നും ത​നി​ക്ക് വിവാഹമോചനത്തിന് താ​ത്​പ​ര്യ​മി​ല്ലാ​യി​രുന്നു എന്നും അറസ്റ്റിലായ യുവാവ് പറയുന്നു. ജൂ​ലൈ 29ന് ​വി​വാ​ഹ​ബ​ന്ധം തു​ട​ർ​ന്നു​പോ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും അ​തി​നാ​ൽ വിവാഹമോചനം വേണമെന്നും ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ സ്റ്റാ​മ്പ് പേ​പ്പ​റി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ നിയമപരമായി മാ​ത്ര​മേ വി​വാ​ഹബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ക​യു​ള്ളു എ​ന്ന് ഭാ​ര്യ​യേ​യും ഭാ​ര്യാപി​താ​വി​നേ​യും ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

സാ​മ്പ​ത്തി​ക​മാ​യാ​യി തന്നെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ക​ള്ളക്കേ​സാ​ണി​ത്. അതിന് യുവതിയും വീട്ടുകാരും മുത്തലാക്ക് നിരോധന നിയമം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് യുവിവാന്‍റെ ആരോപണം. യു​വ​തി ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ കെ​ട്ടി​ച്ച​മ​ച്ച​താ​യ​തു കൊണ്ടാണ് കോടതി ജാ​മ്യം അനുവദിച്ചതെന്നും ഇയാൾ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.