ഒ​ളി​ച്ചോ​ടി​യ പെ​ൺ​കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് നാ​ട്ടു​മൂ​പ്പ​ൻ; അ​ടി​ക​ണ്ട് കൈ​യ​ടി​ച്ച് ജ​ന​ക്കൂ​ട്ടം
Saturday, August 17, 2019 6:09 PM IST
ഹൈ​ദ​രാ​ബാ​ദ്: ബ​ന്ധു​വാ​യ കാ​മു​ക​നു​മാ​യി ഒ​ളി​ച്ചോ​ടി​യ പെ​ൺ​കു​ട്ടി​യെ നാ​ട്ടു​കാ​രു​ടെ മു​ന്നി​ൽ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് നാ​ട്ടു​മൂ​പ്പ​ൻ. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​ന​ന്ദ്പു​ർ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​രു​പ​തു​കാ​ര​നാ​യ ബ​ന്ധു​വു​മാ​യി ഒ​ളി​ച്ചോ​ടി​യ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യാ​ണ് ക്രൂ​ര​മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ബു​ധ​നാ​ഴ്ച കെ​പി ഡോ​ഡി ഗ്രാ​മ​ത്തി​ലാ​ണ് പ​ര​സ്യ​വി​ചാ​ര​ണ​യും ശി​ക്ഷ​യും ന​ട​പ്പാ​ക്കി​യ​ത്.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ഇ​തി​ന​കം വൈ​റ​ലാ​യി. ആ​ൾ​ക്കു​ട്ട​ത്തി​നു ന​ടു​വി​ൽ നി​ല​ത്ത് കു​ത്തി​യി​രി​ക്കു​ന്ന കാ​മു​ക​ന്‍റെ മു​ന്നി​ൽ പേ​ടി​ച്ച​ര​ണ്ടു​നി​ൽ‌​ക്കു​ന്ന പെ​ൺ​കു​ട്ടി​യെ മൂ​പ്പ​ൻ ആ​ദ്യം ചോ​ദ്യം ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ ഉ​ത്ത​ര​ത്തി​ൽ തൃ​പ്ത​നാ​കാ​തി​രു​ന്ന മൂ​പ്പ​ൻ കൈ​വ​ച്ചും ക​മ്പ് ഉ​പ​യോ​ഗി​ച്ചും ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. നാ​ട്ടു​കാ​രു​ടെ മു​ന്നി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ലും മ​ർ​ദ​ന​വും.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​യി. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കാ​ൻ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള​ട​ക്കം ത​യാ​റാ​യി​ല്ല. ത​ങ്ങ​ളു​ടെ അ​റി​വോ​ടും സ​മ്മ​ത​ത്തോ​ടു​മാ​ണ് മൂ​പ്പ​ൻ‌ സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട​തെ​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. അ​തി​നാ​ൽ പ​രാ​തി​യി​ല്ലെ​ന്നും ഇ​വ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.