ഡി​എ​ൻ​എ പ​രി​ശോ​ധ​നാ​ഫ​ലം വ​രാ​നി​രി​ക്കെ ബി​നോ​യ് കോ​ടി​യേ​രി ശ​ബ​രി​മ​ല​യി​ൽ
Saturday, August 17, 2019 7:22 PM IST
പ​ത്ത​നം​തി​ട്ട: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നോ​യ് കോ​ടി​യേ​രി ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തി. ചി​ങ്ങ​മാ​സ​പ്പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്ന​പ്പോ​ഴാ​ണു ബി​നോ​യ് കോ​ടി​യേ​രി ശ​ബ​രി​മ​ല​യി​ൽ എ​ത്തി​യ​ത്.

ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി എ​ത്തി​യ ബി​നോ​യ് സ​ന്നി​ധാ​ന​ത്ത് എ​ത്തി ദ​ർ​ശ​നം ന​ട​ത്തി. വൈ​കി​ട്ടു ന​ട തു​റ​ന്ന ഉ​ട​നാ​ണു ബി​നോ​യ് തൊ​ഴാ​നാ​യി എ​ത്തി​യ​ത്. ര​ണ്ടു മ​ക്ക​ളും ബി​നോ​യി​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ പ്ര​തി​യാ​യ ബി​നോ​യ് ഇ​പ്പോ​ൾ ജാ​മ്യ​ത്തി​ലാ​ണ്. പ​രാ​തി​യി​ൽ ഡി​എ​ൻ​എ പ​രി​ശോ​ധ​നാ​ഫ​ലം തി​ങ്ക​ളാ​ഴ്ച പു​റ​ത്തു​വ​രാ​നി​രി​ക്കെ​യാ​ണ് ബി​നോ​യി​യു​ടെ ശ​ബ​രി​മ​ല ദ​ർ​ശ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.