പേ​മാ​രി പി​ഴു​തെ​റി​ഞ്ഞ​ത്113 ജീ​വ​നു​ക​ൾ, 1,186 വീ​ടു​ക​ൾ; 1.2 ല​ക്ഷം പേ​ര്‍ ക്യാ​മ്പി​ല്‍
Saturday, August 17, 2019 7:15 PM IST
തി​രു​വ​ന​ന്ത​പു​രം: ഉ​രു​ൾ​പൊ​ട്ട​ലി​ലും പ്ര​ള​യ​ത്തി​ലു​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ഷ്ട​പ്പെ​ട്ട​ത് 113 ജീ​വ​നു​ക​ൾ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണു ക​ണ​ക്ക് ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്.

വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ഇ​തു​വ​രെ 29 പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ആ​കെ 805 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് തു​ട​ങ്ങി​യ​ത്. 41,253 കു​ടും​ബ​ങ്ങ​ളി​ൽ​പ്പെ​ട്ട 1,29,517 പേ​ർ ഈ ​ക്യാ​ന്പു​ക​ളി​ലു​ണ്ട്.

പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ അ​നു​സ​രി​ച്ചു 1,186 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 12,761 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്ന​താ​യി സ​ർ​ക്കാ​ർ വി​ല​യി​രു​ത്തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.