പെ​ഹ്‌​ലു ഖാ​ൻ വ​ധ​ക്കേ​സ്: അ​ന്വേ​ഷ​ണ​ത്തെ സ്വാ​ഗ​തം ചെ​യ്ത് കു​ടും​ബം
Saturday, August 17, 2019 9:14 PM IST
ജ​യ്പു​ർ: പെ​ഹ്‌​ലു ഖാ​ൻ വ​ധ​ക്കേ​സി​ലെ അ​ന്വേ​ഷ​ണ വീ​ഴ്ച​ക​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് കു​ടും​ബം. ത​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ നീ​തി​കി​ട്ടി​യെ​ന്ന് പെ​ഹ്‌​ലു ഖാ​ന്‍റെ കു​ടും​ബം പ്ര​തി​ക​രി​ച്ചു. ത​ങ്ങ​ൾ‌ കോ​ട​തി​വി​ധി​യി​ൽ നി​രാ​ശ​രാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​നി ത​ങ്ങ​ൾ​ക്ക് നീ​തി ല​ഭി​ക്കു​മെ​ന്ന് പെ​ഹ്‌​ലു ഖാ​ന്‍റെ കു​ടും​ബം പ​റ​ഞ്ഞു. രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും പെ​ഹ്‌​ലു ഖാ​ന്‍റെ ഭാ​ര്യ പ​റ​ഞ്ഞു. വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ‌ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​താ​യും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ന്വേ​ഷ​ണ വീ​ഴ്ച​ക​ൾ അ​ന്വേ​ഷി​ക്കാ​നും കേ​സി​ല്‍ പ്ര​തി​ക​ളാ​യ ആ​റു​പേ​രെ​യും വെ​റു​തെ വി​ട്ട അ​ല്‍​വാ​ര്‍ വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നും രാ​ജ​സ്ഥാ​ൻ‌ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ‍​ഹ്‍​ലോ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. പെ​ഹ്‍​ലു ഖാ​ന്‍റെ കു​ടും​ബ​ത്തി​ന് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​രി​നോ​ട് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 2017 ഏ​പ്രി​ലി​ലാ​ണ് പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് പെ​ഹ്‍​ലു ഖാ​നെ അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.