പി​ഴ​യ​ട​യ്ക്കാ​ൻ പ​ണം ഇ​ല്ല; ആ​സാ​മി​ൽ പ​തി​നാ​റു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി
Sunday, August 18, 2019 6:38 AM IST
ഗു​വ​ഹാ​ത്തി: പി​ഴ​യ​ട​യ്ക്കാ​ൻ പ​ണം ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നു പ​തി​നാ​റു​കാ​ര​ൻ ആ​സാ​മി​ൽ ജീ​വ​നൊ​ടു​ക്കി. കു​ട്ടി സ്ത്രീ​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നി​യ​മാ​നു​സാ​ര​മ​ല്ലാ​ത്ത ഗ്രാ​മ കോ​ട​തി കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് 42,000 രൂ​പ പി​ഴ ചു​മ​ത്തി​യ​തി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​ത്.

ആ​സാ​മി​ലെ ബോം​ഗൈ​ഗാ​വ് ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. സ​മീ​പ​ത്തെ ഗ്രാ​മ​ത്തി​ലേ​ക്ക് സൈ​ക്കി​ളി​ൽ പോ​കു​ക​യാ​യി​രു​ന്ന കു​ട്ടി ര​ണ്ട് സ്ത്രീ​ക​ളു​ടെ സ​മീ​പ​ത്തേ​യ്ക്കു വീ​ണു. ഇ​തോ​ടെ ത​ങ്ങ​ളെ പീ​ഡി​പ്പി​ക്കാ​ൻ കു​ട്ടി ശ്ര​മി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ഇ​വ​ർ ബ​ഹ​ളം​വ​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​ർ കു​ട്ടി​യെ പി​ടി​കു​ടു​ക​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഗ്രാ​മ​ത്തി​ലെ കോ​ട​തി​യു​ടെ മു​ന്നി​ലെ​ത്തി​ച്ചു.

കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് നി​യ​മാ​നു​സാ​ര​മ​ല്ലാ​ത്ത കോ​ട​തി പി​ഴ ചു​മ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ മ​നം​നൊ​ന്ത കു​ട്ടി ട്രെ​യി​ന്‍റെ മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രാ​ളെ അ​റ​സ്റ്റു ചെ​യ്തു​വെ​ന്നും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.