അ​രു​ണ്‍ ജ​യ്റ്റ്ലി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​രം; ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ഘ​ടി​പ്പി​ച്ചു
Sunday, August 18, 2019 9:28 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന മു​ൻ ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​രം. ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​ത്.

വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം അ​ദ്ദേ​ഹ​ത്തെ നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​ണ്. അ​രു​ണ്‍ ജെ​യ്റ്റ്ലി​യു​ടെ ചി​കി​ത്സ​യും ആ​രോ​ഗ്യ​നി​ല​യും സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഒ​ന്പ​തി​നാ​ണ് അ​വ​സാ​ന​മാ​യി മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ പു​റ​ത്തു​വ​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി അ​രു​ണ്‍ ജെ​യ്റ്റ്ലി ചി​കി​ത്സ​യി​ലാ​ണ്. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ഇ​ത്ത​വ​ണ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ജെ​യ്റ്റ്ലി മ​ത്സ​രി​ച്ചി​രു​ന്നി​ല്ല.

ശ്വാ​സ​ത​ട​സം മൂ​ലം ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ജെ​യ്റ്റ്ലി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യ്ക്ക് ജ​യ്റ്റ്ലി​യെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഭൂ​ട്ടാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ലാ​ണ്. രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദും ക​ഴി​ഞ്ഞ ദി​വ​സം ജ​യ്റ്റ്ലി​യെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.