ആ​ൾ​ക്കൂ​ട്ട ഭീ​ക​ര​ത ഒ​ടു​ങ്ങാ​തെ രാ​ജ​സ്ഥാ​ൻ; യു​വാ​വി​ന് ന​ടു​റോ​ഡി​ല്‍ അ​തി​ക്രൂ​ര മ​ർ​ദ​നം
Sunday, August 18, 2019 11:32 AM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ആ​ൾ​ക്കൂ​ട്ട അ​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല. കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​വ​രെ​ന്ന പ്ര​ചാ​ര​ണ​ത്തെ തു​ട​ർ​ന്ന് യു​വാ​വി​ന് മ​ർ​ദ​ന​മേ​റ്റ​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ലെ സം​ഭ​വം.

ആ​ൾ​വാ​റി​ലെ ത​നാ​ഗാ​സി​യി​ലാ​ണ് മു​പ്പ​ത്തൊ​ന്പ​തു​കാ​ര​നാ​യ ച​ന്ദ്ര​ശേ​ഖ​റി​ന് ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ​ത്. ഇ​യാ​ൾ ആ​സാം സ്വ​ദേ​ശി​യാ​ണ്. തെ​രു​വു​ക​ളി​ലൂ​ടെ അ​ല​യു​ന്ന ആ​ളാ​ണ് ഇ​യാ​ളെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. മ​ർ​ദ​ന​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. 10-12 ആ​ളു​ക​ൾ ചേ​ർ​ന്ന് യു​വാ​വി​നെ മ​ർ​ദി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട യു​വാ​വ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. 21 പേ​രെ പ്ര​തി​ക​ളാ​ക്കി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. സ​മീ​പ​ഗ്രാ​മ​ത്തി​ൽ​നി​ന്നു ച​ന്ദ്ര​ശേ​ഖ​ർ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.
ആ​ൾ​ക്കൂ​ട്ട അ​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ അ​ടു​ത്തി​ടെ നി​യ​മം പാ​സാ​ക്കി​യി​രു​ന്നു. എ​ന്നി​രു​ന്നാ​ലും ഇ​ത് ആ​ൾ​ക്കൂ​ട്ട മ​നോ​ഭാ​വ​ത്തി​ൽ വ്യ​ത്യാ​സം വ​രു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ തെ​ളി​യി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.