കാ​ഷ്മീ​ർ ഇ​നി നോ​ക്കേ​ണ്ട, അ​ധീ​ന കാ​ഷ്മീ​രി​ൽ ച​ർ​ച്ച​യാ​കാം; പാ​ക്കി​സ്ഥാ​നോ​ട് രാ​ജ്നാ​ഥ്
Sunday, August 18, 2019 1:19 PM IST
പ​ഞ്ച്കു​ല: പാ​ക്കി​സ്ഥാ​നെ​തി​രേ നി​ല​പാ​ട് ക​ടു​പ്പി​ച്ച് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും വേ​റെ വ​ഴി​യൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടേ​യും വാ​തി​ലി​ൽ അ​വ​ർ മു​ട്ടു​ക​യാ​ണെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് ഹ​രി​യാ​ന​യി​ലെ പ​ഞ്ച്കു​ല​യി​ൽ സം​സാ​രി​ക്ക​വെ പ​രി​ഹ​സി​ച്ചു.

പാ​ക്കി​സ്ഥാ​നു​മാ​യി ഇ​നി ച​ർ​ച്ച പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​നെ കു​റി​ച്ച് മാ​ത്ര​മാ​യി​രി​ക്കും. പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​വാ​ദ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് നി​ർ​ത്തി​യാ​ലേ ഇ​നി ച​ർ​ച്ച സാ​ധ്യ​മാ​കൂ​വെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​മ്മു കാ​ഷ്മീ​രി​ന്‍റെ വി​ക​സ​ന​ത്തി​നാ​യാ​ണ് ആ​ർ​ട്ടി​ക്കി​ൾ 370 സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക അ​വ​കാ​ശം എ​ടു​ത്തു ക​ള​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​റ​ച്ചു ദി​വ​സം മു​ന്പ് ഇ​ന്ത്യ ബാ​ലാ​ക്കോ​ട്ടി​നേ​ക്കാ​ളും വ​ലി​യ ന​ട​പ​ടി എ​ടു​ക്കാ​ൻ പോ​കു​ന്നെ​ന്ന് പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന​ർ​ഥം ബാ​ലാ​ക്കോ​ട്ടി​ൽ ഇ​ന്ത്യ ചെ​യ്ത കാ​ര്യ​ങ്ങ​ൾ പാ​ക് പ്ര​ധാ​ന​മ​ന്ത്രി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നാ​ണെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ആ​ണ​വാ​യു​ധം ആ​ദ്യ​മു​പ​യോ​ഗി​ക്കി​ല്ലെ​ന്ന ന​യ​ത്തി​ൽ മാ​റ്റം വ​ന്നേ​ക്കാ​മെ​ന്ന് രാ​ജ്‍​നാ​ഥ് സിം​ഗ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ പാ​ക്കി​സ്ഥാ​ൻ രം​ഗ​ത്തെ​ത്തി. ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന നി​രു​ത്ത​ര​വാ​ദ​പ​ര​വും ദൗ​ർ​ഭാ​ഗ്യ​ക​ര​വു​മാ​ണെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മെ​ഹ​മ്മ​ദ് ഖു​റേ​ഷി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.