ആ​ർ​എ​സ്എ​സ് നാ​സി​ക​ളെ​പ്പോ​ലെ, ഭീ​ഷ​ണി പാ​ക്കി​സ്ഥാ​നി​ലേ​ക്കും; ആ​ശ​ങ്ക​പ്പെ​ട്ട് ഇ​മ്രാ​ന്‍
Sunday, August 18, 2019 4:06 PM IST
ഇ​സ്ലാ​മാ​ബാ​ദ്: നാ​സി​ക​ൾ ജ​ർ​മ​നി പി​ടി​ച്ച​തു​പോ​ലെ ഒ​രു ഫാ​ഷി​സ്റ്റ് ഭ​ര​ണ​കൂ​ടം ഇ​ന്ത്യ​യെ​യും പി​ടി​ച്ച​ട​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ. ഇ​ന്ത്യ​യി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ലേ​ക്കും പാ​ക്കി​സ്ഥാ​നി​ലേ​ക്കു ത​ന്നെ​യും ഈ ​ഭീ​ഷ​ണി നീ​ളു​ക​യാ​ണെ​ന്നും ഇ​മ്രാ​ൻ ട്വി​റ്റ​റി​ൽ ആ​രോ​പി​ച്ചു.

ജ​ർ​മ​നി നാ​സി​ക​ൾ പി​ടി​ച്ചെ​ടു​ത്ത​തു പോ​ലെ ഫാ​സി​സ്റ്റ്, വം​ശീ​യ ഹി​ന്ദു മേ​ധാ​വി​ത്വ പ്ര​ത്യ​യ​ശാ​സ്ത്രം ഇ​ന്ത്യ പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ഇ​ത് ഇ​ന്ത്യ​ൻ അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ലെ 90 ല​ക്ഷം ജ​ന​ങ്ങ​ളെ ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി ത​ട​വി​ലാ​ക്കി​യി​രി​ക്കു​ന്നു. ഇ​തി​ന്‍റെ അ​പ​ക​ട​സൂ​ച​ന​ക​ൾ മ​ന​സി​ലാ​ക്കി​യാ​ണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ നി​രീ​ക്ഷ​ക​നെ അ​യ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്- ഇ​മ്രാ​ൻ ട്വീ​റ്റ് ചെ​യ്തു.

ഗാ​ന്ധി​യും നെ​ഹ്റു​വും കെ​ട്ടി​പ്പ​ടു​ക്കി​യ ഇ​ന്ത്യ​യി​ലേ​ക്കും ഇ​വി​ടു​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ലേ​ക്കും പാ​ക്കി​സ്ഥാ​നി​ലേ​ക്കു ത​ന്നെ​യും ഈ ​ഭീ​ഷ​ണി നീ​ളു​ന്നു. നാ​സി​ക​ളു​ടേ​യും ആ​ർ​എ​സ്എ​സി​ന്‍റെ​യും വം​ശ​ശു​ദ്ധീ​ക​ര​ണ, വം​ശ​ഹ​ത്യാ ആ​ശ​യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ ഗൂ​ഗി​ൾ നോ​ക്കി​യാ​ൽ മ​തി. ഇ​പ്പോ​ൾ​ത​ന്നെ ഇ​ന്ത്യ​യി​ലെ നാ​ലു ല​ക്ഷം മു​സ്ലിം​ക​ൾ പൗ​ര​ത്വ റ​ദ്ദാ​ക്ക​ൽ, ത​ട​വ​റ ഭീ​ഷ​ണി​ക​ളി​ലാ​ണ്. ഫാ​സി​സ്റ്റ് സ്വ​ഭാ​വ​മു​ള്ള മോ​ദി നി​യ​ന്ത്രി​ക്കു​ന്ന ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ആ​ണ്വാ​യു​ധം കൈ​വ​ശം വ​ച്ചി​രി​ക്കു​തി​ൽ ലോ​കം ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും ഇ​മ്രാ​ൻ ആ​രോ​പി​ച്ചു.

വി​ദ്വേ​ഷ​ത്തി​ന്‍റെ​യും വം​ശ​ഹ​ത്യ​യു​ടെ​യും സി​ദ്ധാ​ന്തം പേ​റി​യാ​ണ് ആ​ർ​എ​സ്എ​സ് ഗു​ണ്ട​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. ഇ​തി​നെ ത​ട​യാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഇ​പ്പോ​ൾ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ ഇ​തി​ന്‍റെ വ്യാ​പ്തി വ​ർ​ധി​ക്കു​മെ​ന്നും ഇ​മ്രാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. പാ​ക്കി​സ്ഥാ​നെ​തി​രേ നി​ല​പാ​ട് ക​ടു​പ്പി​ച്ച് കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണു രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഇ​മ്രാ​ൻ രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.