പ്ര​ള​യത്തിൽ ഇതുവരെ മ​ര​ണം 121; ഇനിയും ക​ണ്ടെ​ത്തേ​ണ്ട​ത് 21 പേ​രെ
Sunday, August 18, 2019 7:30 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ൽ സം​സ്ഥാ​ന​ത്തു മ​ര​ണ സം​ഖ്യ 121 ആ​യി ഉ​യ​ർ​ന്നു. ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ മ​ല​പ്പു​റം ക​വ​ള​പ്പാ​റ​യി​ൽ നി​ന്ന് കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​തോ​ടെ​യാ​ണു മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്ന​ത്.

മ​ണ്ണി​ന​ട​യി​ൽ പെ​ട്ട 21 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ടെ​ന്നാ​ണു സ​ർ​ക്കാ​രി​ന്‍റെ ഔദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മ​ല​പ്പു​റ​ത്തു 13 പേ​രെ​യും വ​യ​നാ​ട്ടി​ൽ ഏ​ഴു പേ​രെ​യും ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. കോ​ട്ട​യ​ത്തു നേ​ര​ത്തെ ത​ന്നെ കാ​ണാ​താ​യ ഒ​രാ​ളെ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

മ​ഴ മാ​റി​യ​തോ​ടെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ നി​ന്ന് ആ​ളു​ക​ൾ വീ​ടു​ക​ളി​ലേ​ക്കു മാ​റി​ക്ക​ഴി​ഞ്ഞു. വീ​ടു​ക​ൾ ത​ക​ർ​ന്ന​വ​ർ മാ​ത്ര​മാ​ണ് ഇ​നി ദു​രു​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. 14,916 കു​ടും​ബ​ങ്ങ​ളി​ലാ​യി 47,622 പേ​ർ മാ​ത്ര​മാ​ണ് ക്യാ​ന്പു​ക​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്താ​കെ 14,542 വീ​ടു​ക​ളാ​ണു ത​ക​ർ​ന്ന​ത്. ഇ​തി​ൽ 1789 എ​ണ്ണം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.