രാ​ജ്യം സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ൽ; ദ​ളി​ത​രു​ടെ അ​വ​സ്ഥ വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നെ​ന്ന് മാ​യാ​വ​തി
Sunday, August 18, 2019 11:29 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് സാ​മ്പ​ത്തി​ക മാ​ന്ദ്യം മൂ​ലം പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ, മ​റ്റു​പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​സ്ഥ തു​ട​ർ​ച്ച​യാ​യി വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് മാ​യാ​വ​തി. സ​മൂ​ഹ​ത്തി​ലെ അ​വ​ഗ​ണി​ക്ക​പ്പെ​ട്ട ഈ ​വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​ക​ണ​മെ​ന്നും മാ​യാ​വ​തി ആ​വ​ശ്യ​പ്പെ​ട്ടു.

അ​വ​ർ​ക്ക് എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കി​ക്കൊ​ണ്ട് ദാ​രി​ദ്ര്യ നി​ർ​മ്മാ​ർ‌​ജ​ന​ത്തി​നാ​യി പു​തി​യ പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ക്ക​ണം. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ൾ ഇ​വ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കി നി​ക​ത്ത​ണം. ഈ ​നീ​ക്ക​ങ്ങ​ൾ അ​വ​രു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്തും. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ രാ​ജ്യ താ​ൽ​പ്പ​ര്യ​ത്തി​നേ​റെ പ്ര​ധാ​ന​മാ​ണ്- അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

മാ​ന്ദ്യം രാ​ജ്യ​ത്തു​ട​നീ​ളം വ​ള​രു​ക​യാ​ണെ​ന്നും മാ​യാ​വ​തി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. തൊ​ഴി​ല്ലാ​യ്മ, ദാ​രി​ദ്ര്യം, വി​ല​ക്ക​യ​റ്റം, നി​ര​ക്ഷ​ര​ത, ആ​രോ​ഗ്യം, അ​ക്ര​മ​ങ്ങ​ൾ ഇ​വ​യെ​ല്ലാം വ​ർ​ധി​ക്കു​മ്പോ​ഴും രാ​ജ്യ​ത്തെ പി​ടി​കൂ​ടി​യ സാ​മ്പ​ത്തി​ക മാ​ന്ദ്യം ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. വ്യാ​പാ​രി സ​മൂ​ഹം നി​രാ​ശ​രും ആ​ശ​ങ്കാ​കു​ല​രു​മാ​ണ്. കേ​ന്ദ്രം ഈ ​വി​ഷ​യ​ങ്ങ​ൾ ഗൗ​ര​വ​ത്തി​ലെ​ടു​ക്ക​ണ​മെ​ന്നും മാ​യാ​വ​തി ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.