കാ​ബൂ​ൾ ചാ​വേ​ർ ആ​ക്ര​മ​ണം; അ​ഫ്ഗാ​നി​സ്ഥാ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം മാ​റ്റി​വ​ച്ചു
Monday, August 19, 2019 2:19 AM IST
കാ​ബൂ​ൾ: കാ​ബൂ​ൾ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം മാ​റ്റി​വ​ച്ചു. ദാ​രു​ൾ അ​മാ​ൻ കൊ​ട്ടാ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മാ​റ്റി​വ​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​ടി​ഞ്ഞാ​റ​ൻ കാ​ബൂ​ളി​ൽ വി​വാ​ഹാ​ഘോ​ഷ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​രെ ല​ക്ഷ്യ​മി​ട്ട് ചാ​വേ​ർ ഭ​ട​ൻ ന​ട​ത്തി​യ സ്ഫോ​ട​ന​ത്തി​ൽ 63 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 182 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തിരുന്നു. ഹ​സാ​ര ഷി​യാ വി​ഭാ​ഗ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന മേ​ഖ​ല​യി​ലെ ദു​ബാ​യ് വെ​ഡിം​ഗ് ഹാ​ളി​ൽ  ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സ്ഫോ​ട​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.