ടി​ഡി​പി​ക്കു ക​ന​ത്ത തി​രി​ച്ച​ടി; 60 നേ​താ​ക്ക​ൾ ബി​ജെ​പി​യി​ൽ
Monday, August 19, 2019 5:39 AM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കു ദേ​ശം പാ​ർ​ട്ടി​ക്ക് (ടി​ഡി​പി) ക​ന​ത്ത തി​രി​ച്ച​ടി. പാ​ർ​ട്ടി​യി​ലെ പ്ര​മു​ഖ​രാ​യ 60 നേ​താ​ക്ക​ൾ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ബി​ജെ​പി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജെ.​പി. ന​ഡ്ഡ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​വ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.

തെ​ലു​ങ്കാ​ന യൂ​ണി​റ്റി​ന് ഇ​ത് വ​ലി​യ നേ​ട്ട​മാ​ണെന്നും ആ​ന്ധ്ര​പ്ര​ദേ​ശി​ലേത് മി​ക​ച്ച സൂ​ച​ന​യാ​ണെ​ന്നും ബിജെപി നേതാവ് ല​ങ്ക ദി​ന​ക​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ജൂ​ണി​ൽ ദിനകർ ടി​ഡി​പി വി​ട്ട് ബി​ജെ​പി​യിൽ ചേ​ർ​ന്നത്.

ആ​യി​ര​ക്ക​ണ​ക്കി​ന് ടി​ഡി​പി പ്ര​വ​ർ​ത്ത​ക​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​രു​ന്നു. കൂ​ടു​ത​ൽ പേ​ർ ബി​ജെ​പി​യി​ൽ എ​ത്തി​യ​ത് മു​ത്ത​ലാ​ഖ് ബി​ല്ല് പാസാക്കിയതിനും ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തി​നും പി​ന്നാ​ലെ​യാ​ണെ​ന്നും ദി​ന​ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.