ഹ​രി​യാ​ന​യി​ലെ ജ​ന​ങ്ങ​ൾ മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റി​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് രാ​ജ്നാ​ഥ് സിം​ഗ്
Monday, August 19, 2019 6:08 AM IST
പ​ഞ്ച്കു​ല: ഹ​രി​യാ​ന​യി​ലെ ജ​ന​ങ്ങ​ൾ മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റി​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ർ​ക്കാ​ർ വീ​ണ്ടും ഹ​രി​യാ​ന​യി​ൽ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.

ബി​ജെ​പി വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ൽ വ​രും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി​യാ​യി ഖ​ട്ട​റി​നെ ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്കും. മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കാ​ൻ ഖ​ട്ട​ർ യോ​ഗ്യ​നാ​ണെ​ന്ന് ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് തെ​ളി​യി​ച്ചു​വെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.